ഭോപ്പാല്‍: ചികിത്സ കിട്ടാതെ ഉജ്ജൈനില്‍ ഒരാള്‍ മരിച്ചു. 55 വയസുകാരിയായ ലക്ഷമി ബായിയാണ് മരിച്ചത്. ശ്വാസകോശ സംബന്ധമായ അസുഖങ്ങളോടെ എത്തിയ രോഗിയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കാനോ ചികിത്സ നല്‍കാനോ അധികൃതര്‍ തയാറായില്ലെന്നാണ് ആരോപണം. രോഗിയെ പ്രവേശിപ്പിക്കാതിരിക്കാന്‍ ആശുപത്രിയുടെ ഐസിയു അടച്ചുപൂട്ടി. മണിക്കൂറുകളോളമാണ് ചികിത്സ ലഭിക്കാതെ രോഗി ആംബുലന്‍സില്‍ കിടന്നത്. ഇവരെ ആദ്യം മാധവ് നഗര്‍ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. അവിടെ നിന്നാണ് ഉജ്ജൈന്‍ മെഡിക്കല്‍ കൊളജിലേക്ക് കൊണ്ടുവന്നത്.
കൊവിഡ് ഭീതിയില്‍ ചികിത്സ നിഷേധിച്ചു; ഉജ്ജൈനില്‍ രോഗി മരിച്ചു - കൊവിഡ് ഭീതിയില്‍ ചികിത്സ നിഷേധിച്ചു; ഉജൈനില്‍ രോഗി മരിച്ചു
കൊവിഡ് ഭീതിയില്‍ രോഗിക്ക് ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് ഉജ്ജൈനില്‍ 55 വയസുകാരി മരിച്ചു.
കൊവിഡ് ഭീതിയില്‍ ചികിത്സ നിഷേധിച്ചു; ഉജൈനില്‍ രോഗി മരിച്ചു
ഐസിയുവിന്‍റ പൂട്ട് പൊട്ടിച്ച് അകത്ത് പ്രവേശിച്ചെങ്കിലും രോഗി മരിച്ചിരുന്നു. ആശുപത്രിയുടെ ചുമതല വഹിക്കുന്ന ഡോ. മഹേഷ് പാര്‍മത്, സിവില്‍ സര്‍ജന്‍ ഡോ. ആര്‍.പി.പാര്‍മര്‍ എന്നിവരെ സസ്‌പെന്‍ഡ് ചെയ്‌തതായി ജില്ലാ കലക്ടര്‍ ശശാങ്ക് മിശ്ര അറിയിച്ചു. സംഭവത്തില്‍ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്നും ഡിഎംഒ അനുസിയ ഗൗലി പറഞ്ഞു. ഇവരുടെ സ്രവം കൊവിഡ് പരിശോധനക്കായി അയച്ചിട്ടുണ്ടെന്നും ഫലം ഉടന്‍ വരുമെന്നും ഡിഎംഒ അറിയിച്ചു.