തമിഴ്‌നാട്ടില്‍ ഒരാൾക്ക് കൂടി കൊവിഡ്; ആകെ രോഗബാധിതർ ഏഴായി - Traveller from Spain tests positive for coronavirus in TN,
ഇതോടെ സംസ്ഥാനത്തെ മൊത്തം കേസുകളുടെ എണ്ണം ഏഴായി. സ്‌പെയിനില്‍ നിന്നും വന്ന വ്യക്തിക്ക് കൊവിഡ് സ്ഥിരീകരിച്ചതായും രോഗി ഐസോലേഷനിലാണെന്നും ആരോഗ്യ മന്ത്രി വിജയ ഭാസ്‌കര്‍ ട്വീറ്റ് ചെയ്തു.
തമിഴ്‌നാട്ടില്‍ സ്‌പെയിനിൽ നിന്നു വന്ന വ്യക്തിക്ക് കൊവിഡ് 19
ചെന്നൈ: തമിഴ്‌നാട്ടില്‍ ഒരാള്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ മൊത്തം കേസുകളുടെ എണ്ണം ഏഴായി. സ്‌പെയിനില്‍ നിന്നും വന്ന വ്യക്തിക്ക് കൊവിഡ് സ്ഥിരീകരിച്ചതായും രോഗി ഐസോലേഷനിലാണെന്നും ആരോഗ്യ മന്ത്രി വിജയ ഭാസ്‌കര്‍ ട്വീറ്റ് ചെയ്തു. രണ്ട് തായ് പൗരന്മാര്‍ ഉള്‍പ്പെടെ മൂന്ന് പുതിയ കേസുകള്‍ ഇന്നലെ സ്ഥിരീകരിച്ചിരുന്നു. പുതിയ കൊവിഡ് ബാധിതനുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്താനുള്ള ശ്രമമാരംഭിച്ചതായി അധികൃതര്‍ അറിയിച്ചു.
TAGGED:
latest chennai