ന്യൂഡല്‍ഹി: ജൂണ്‍ 1 മുതല്‍ സര്‍വ്വീസ് പുനരാംരംഭിക്കുന്ന 200 ട്രെയിനുകളുടെ പട്ടിക റെയില്‍വെ പുറത്തിറക്കി. തുരന്തോ,സംപര്‍ക് കാന്തി, ജനശതാബ്‌ദി,പൂര്‍വ്വ എക്‌സ്‌പ്രസ് എന്നിവയാണ് സര്‍വ്വീസ് ആരംഭിക്കുന്നു. ടിക്കറ്റ് ബുക്കിങ് ഇന്ന് രാവിലെ 10 മണി മുതല്‍ ആരംഭിക്കും. ട്രെയിനുകളില്‍ നോണ്‍ എസി,എസി കോച്ചുകളും എല്ലാ സീറ്റുകളും റിസര്‍വ് ചെയ്‌തിരിക്കുമെന്നും റെയില്‍വെ അറിയിച്ചു. നേരത്തെ ട്രെയിനുകളില്‍ നോണ്‍ എസി ക്ലാസുകള്‍ മാത്രമേ ഉണ്ടായിരിക്കുള്ളുവെന്ന് റെയില്‍വെ അറിയിച്ചിരുന്നു.
ട്രെയിനുകളില്‍ എസി,നോണ്‍ എസി കോച്ചുകളും; ടിക്കറ്റ് ബുക്കിങ് ഇന്നു മുതല്‍ - ടിക്കറ്റ് ബുക്കിങ് ഇന്നു മുതല്‍
ടിക്കറ്റ് ബുക്കിങ് ഇന്ന് രാവിലെ 10 മണി മുതല്‍ ആരംഭിക്കും.
ട്രെയിനുകളില്‍ ജനറല്‍ കോച്ചിലുള്‍പ്പടെ സീറ്റുകള്‍ റിസര്‍വ് ചെയ്‌തിരിക്കും. ടിക്കറ്റ് നിരക്കുകള്‍ സാധാരണ പോലെ തുടരുമെന്ന് റെയില്‍വെ അറിയിച്ചിട്ടുണ്ട്. ടിക്കറ്റ് ബുക്കിങ് ഐആര്‍സിടിസി വഴി മാത്രമേ ബുക്ക് ചെയ്യാന്‍ കഴിയുകയുള്ളു. അഡ്വാന്‍സ് റിസര്‍വേഷന്‍ പിരീഡ് പരമാവധി 30 ദിവസവും ആര്‍എസി,വെയിറ്റിങ് ലിസ്റ്റ് എന്നിവ നിലവിലുള്ള നിയമങ്ങളനുസരിച്ച് തുടരും. വെയിറ്റിങ് ലിസ്റ്റിലുള്ളവരെ യാത്ര തുടരാന്‍ അനുവദിക്കില്ല. റിസര്‍വ് ചെയ്യാത്ത ടിക്കറ്റുകള്‍ അനുവദിക്കില്ല. യാത്രക്കിടെ ഒരു യാത്രക്കാരനും ടിക്കറ്റുകള്‍ അനുവദിക്കില്ലെന്നും തത്കാലും,പ്രീമിയം തത്കാല്‍ ബുക്കിങും അനുവദിക്കില്ലെന്നും റെയില്‍വെ അറിയിച്ചിട്ടുണ്ട്.