കേരളം

kerala

ETV Bharat / bharat

വിവിധ സംസ്ഥാനങ്ങളിലുള്ളവരെ നാട്ടിലെത്തിക്കാൻ ട്രെയിൻ സർവീസ് ആരംഭിച്ചു

ലിംഗംപള്ളിയിൽ നിന്നും ഹതിയ, ആലുവയിൽ നിന്നും ഭുവനേശ്വർ, നാസിക്കിൽ നിന്ന് ഭോപ്പാൽ, ജയ്‌പൂരിൽ നിന്നും പട്‌ന, കോട്ടയിൽ നിന്നും ഹതിയ എന്നിങ്ങനെ അഞ്ച് ട്രെയിനുകൾ സർവീസ് തുടങ്ങി.

special train for stranded  5 trains commenced journey  ട്രെയിൻ സർവീസ് ആരംഭിച്ചു  ഹതിയ  ആലുവ  hatiya  അഞ്ച് ട്രെയിനുകൾ സർവീസ് തുടങ്ങി  aluva
വിവിധ സംസ്ഥാനങ്ങളിൽ കുടുങ്ങിക്കിടക്കുന്നവരെ നാട്ടിലെത്തിക്കാൻ ട്രെയിൻ സർവീസ് ആരംഭിച്ചു

By

Published : May 2, 2020, 12:16 PM IST

ന്യൂഡൽഹി: വിവിധ സംസ്ഥാനങ്ങളിൽ കുടുങ്ങിക്കിടന്ന തൊഴിലാളികളെയും വിദ്യാർഥികളെയും സ്വദേശത്ത് എത്തിക്കാൻ ട്രെയിൻ സർവീസ് ആരംഭിച്ചു. ലിംഗംപള്ളിയിൽ നിന്നും ഹതിയ, ആലുവയിൽ നിന്നും ഭുവനേശ്വർ, നാസിക്കിൽ നിന്ന് ഭോപ്പാൽ, ജയ്‌പൂരിൽ നിന്നും പട്‌ന, കോട്ടയിൽ നിന്നും ഹതിയ എന്നിങ്ങനെ അഞ്ച് ട്രെയിനുകൾ സർവീസ് തുടങ്ങി. കുടിയേറ്റ തൊഴിലാളികൾ, വിദ്യാർഥികൾ, വിനോദസഞ്ചാരികൾ എന്നിവരുൾപ്പെടെ രാജ്യത്ത് കുടുങ്ങിക്കിടക്കുന്നവരെ സ്വദേശത്ത് എത്തിക്കാൻ ആഭ്യന്തര മന്ത്രാലയം ബുധനാഴ്‌ചയാണ് അനുമതി നൽകിയത്.

ABOUT THE AUTHOR

...view details