ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അച്ഛേ ദിനിന്‍റെ 'മായാജാലം' കൊണ്ടാണ് രാജ്യത്ത് ട്രെയിനുകൾക്ക് പോലും വഴിതെറ്റുന്നതെന്ന് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. മെയ് 22നും മെയ് 24നും ഇടയിൽ ഉത്തർപ്രദേശിലേക്കും ബിഹാറിലേക്കും പോകാനിരുന്ന നിരവധി ശ്രമിക് സ്‌പെഷ്യൽ ട്രെയിനുകൾ വഴിതിരിച്ചുവിടേണ്ടിവന്നതായി റെയില്‍വേ അറിയിച്ചിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തിലാണ് സീതാറാം യെച്ചൂരിയുടെ പരാമര്‍ശം. വഴിതിരിച്ചുവിട്ട ട്രെയിനുകളിൽ പലതിലും ഭക്ഷണമോ വെള്ളമോ ഇല്ലാതെ കുടിയേറ്റ തൊഴിലാളികൾ കഷ്‌ടപ്പെട്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
'അച്ഛേ ദിനില്‍' ട്രെയിനുകൾക്ക് പോലും വഴിതെറ്റുന്നു: സീതാറാം യെച്ചൂരി - മോദി
മോദി സർക്കാർ സമ്പന്നർക്ക് വേണ്ടി മാത്രമാണ് പ്രവർത്തിക്കുന്നത്. അവർ ദരിദ്രരെ പരിഹസിക്കുകയാണെന്നും പൗരന്മാരെന്ന നിലയിൽ അവരുടെ അവകാശങ്ങൾ നിഷേധിക്കുകയാണെന്നും യെച്ചൂരി ആരോപിച്ചു.
മോദി സർക്കാർ സമ്പന്നർക്ക് വേണ്ടി മാത്രമാണ് പ്രവർത്തിക്കുന്നത്. അവർ ദരിദ്രരെ പരിഹസിക്കുകയാണെന്നും പൗരന്മാരെന്ന നിലയിൽ അവരുടെ അവകാശങ്ങൾ നിഷേധിക്കുകയാണെന്നും യെച്ചൂരി ആരോപിച്ചു. ഇന്ത്യൻ റെയിൽവേ പതിറ്റാണ്ടുകളായി പ്രവർത്തിക്കുന്നു. മോദി സർക്കാരിന്‍റെ മാന്ത്രികത കൊണ്ടാണ് ഇപ്പോൾ ട്രെയിനുകൾക്ക് പോലും വഴി തിരിച്ചുവിടേണ്ടി വരുന്നത്. ഇത് തെറ്റായ നടത്തിപ്പിന്‍റെ മാത്രമല്ല, ഈ സർക്കാരിന്‍റെ ദരിദ്ര വിരുദ്ധ മാനസികാവസ്ഥക്കും ഉദാഹരണമാണെന്നും യെച്ചൂരി ട്വീറ്റ് ചെയ്‌തു.
കൊവിഡിനെതിരെ പോരാടുന്നതിലും പൊതുജനാരോഗ്യം ശക്തിപ്പെടുത്തുന്നതിലും ലോക്ക് ഡൗൺ എങ്ങനെ ഉപകരിച്ചുവെന്നത് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ലോക്ക് ഡൗൺ ശാസ്ത്രീയമായി എങ്ങനെ അവസാനിപ്പിക്കുമെന്നതിനെക്കുറിച്ച് ഇപ്പോൾ മോദി സര്‍ക്കാരിന് അറിയില്ലെന്നും യെച്ചൂരി ആരോപിച്ചു.