ഉത്തരേന്ത്യയില്‍ അതിശൈത്യം തുടരുന്നു; തീവണ്ടികള്‍ വൈകിയോടുന്നു
രാജധാനിയും തുരന്തോ എക്‌സ്പ്രസുമടക്കം 15 തീവണ്ടികള്‍ ഒരുമണിക്കൂര്‍ വൈകിയോടുന്നതായി ഉത്തര റെയില്‍വേ അറിയിച്ചു.
ന്യൂഡല്‍ഹി: ഉത്തരേന്ത്യയില്‍ അതിശൈത്യം തുടരുന്നതിനിടെ കനത്ത മൂടല്‍ മഞ്ഞ് കാരണം തീവണ്ടികള്‍ വൈകിയോടുന്നു. രാജധാനിയും തുരന്തോ എക്‌സ്പ്രസുമടക്കം 15 തീവണ്ടികള്‍ ഒരുമണിക്കൂര്‍ വൈകിയോടുന്നതായി ഉത്തര റെയില്‍വേ പബ്ലിക് റിലേഷന്‍ ഓഫീസര്‍ ദീപക് കുമാര്‍ പറഞ്ഞു. ചണ്ഡീഗഢ് -കൊച്ചുവേളി സമ്പര്‍ക് ക്രാന്തി എക്‌സ്‌പ്രസ് ഏഴ് മണിക്കൂറാണ് വൈകിയോടിയത്. ഫറാക്ക എക്‌സ്‌പ്രസ്, മഹാബോധി എക്‌സ്‌പ്രസ് , പൂര്‍വ എക്‌സ്‌പ്രസ്, വിക്രം ശില എക്‌സ്‌പ്രസ് , ദക്ഷിന്‍ എക്‌സ്‌പ്രസ് , ഗോവ എക്‌സ്‌പ്രസ് , ജി.ടി എക്‌സ്‌പ്രസ് , തമിഴ്‌നാട് എക്‌സ്‌പ്രസ് എന്നിവ മൂന്ന് മണിക്കൂറാണ് വൈകിയോടിയത്. യാത്രക്കാര്‍ക്ക് സുരക്ഷിതമായ യാത്ര ഉറപ്പാക്കുമെന്ന് ഇന്ത്യന്‍ റെയില്‍വേ അറിയിച്ചു.