കേരളം

kerala

By

Published : Sep 21, 2019, 4:10 PM IST

ETV Bharat / bharat

മൊബൈൽ ഫോൺ നമ്പർ പത്തിൽ നിന്നും പതിനൊന്നാക്കാൻ ട്രായ്

ജനസംഖ്യയ്‌ക്ക് അനുസൃതമായി ടെലികോം കണക്ഷനുകളുടെ വർദ്ധനവ് കണക്കിലെടുത്താണ് മൊബൈൽ ഫോൺ നമ്പർ പത്തിൽ നിന്നും പതിനൊന്നാക്കുന്നത്

മൊബൈൽ ഫോൺ നമ്പർ പത്തിൽ നിന്നും പതിനൊന്നാക്കാൻ ട്രായ്

മൊബൈൽ ഫോൺ നമ്പർ പത്ത് അക്കത്തിൽ നിന്നും പതിനൊന്ന് ആക്കി ഉയർത്തുന്നത് സംബന്ധിച്ച് ട്രായ് പൊതുജനാഭിപ്രായം തേടുന്നു.ജനസംഖ്യയ്‌ക്ക് അനുസൃതമായി ടെലികോം കണക്ഷനുകളുടെ വർദ്ധനവ് കണക്കിലെടുത്താണ് തീരുമാനം. 2050 ഓടെ 2.6 ബില്യൺ ഉപഭോക്താക്കൾ അധികമായി ഉണ്ടാകുമെന്ന് ട്രായ് വിലയിരുത്തി.

2027 ഓടെ ഇന്ത്യ 1.64 ബില്യൺ ജനസംഖ്യയിലേക്കെത്തുമെന്നാണ് യു എന്‍ റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്. രാജ്യത്തിപ്പോൾ 1.2 ബില്യൺ ടെലിഫോൺ കണക്ഷനുകളാണുള്ളത്. നമ്പറിങ് റിസോഴ്സുകൾ വർദ്ധിപ്പിക്കുന്നതിന് മൊബൈൽ ഫോണുകൾക്ക് പതിനൊന്നക്ക നമ്പറും നിശ്ചിത ലൈൻ സേവനങ്ങൾക്ക് പത്ത് അക്ക നമ്പറും മൊബൈലിൽ ഡാറ്റക്ക് 13 അക്ക നമ്പറും നല്‍കുന്ന കാര്യമാണ് ട്രായുടെ പരിഗണനയിലുള്ളത്. പൊതു അഭിപ്രായങ്ങൾക്ക് ഒക്ടോബർ 21 വരെയും മറുപടിക്ക് നവംബർ 4 വരെയും സമയപരിധി നിശ്ചയിച്ചിട്ടുണ്ട്.

ABOUT THE AUTHOR

...view details