പനാജി:കൊവിഡ് പോരാട്ടത്തിന്‍റെ ഭാഗമായി നിലനിൽക്കുന്ന ലോക്‌ഡൗൺ പിന്‍വലിച്ച് വിമാന സര്‍വീസുകൾ ആരംഭിച്ച ശേഷം ഗോവയിലേക്ക് പ്രവേശിക്കാൻ ആരോഗ്യ സര്‍ട്ടിഫിക്കറ്റ് വേണമെന്ന് ഗോവ ആരോഗ്യ മന്ത്രി വിശ്വജിത് റാണെ. ആരോഗ്യ സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ ആരെയും ഗോവയിൽ സഞ്ചരിക്കാൻ അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി
ലോക്‌ഡൗണിന് ശേഷം ഗോവയിൽ പ്രവേശിക്കാൻ ആരോഗ്യ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണം
കൊവിഡിന്‍റെ വ്യാപനം തടയുന്നതിന് ഓരോ സംസ്ഥാനത്തിനും സ്വന്തം നിയമങ്ങൾ നടപ്പിലാക്കാൻ അധികാരമുണ്ടെന്നും ഗോവ ആരോഗ്യ മന്ത്രി വിശ്വജിത് റാണെ
കൊവിഡ് -19 സർട്ടിഫിക്കറ്റ് ഇല്ലാതെ വിമാന യാത്രക്കാരെ സംസ്ഥാനത്ത് പ്രവേശിക്കാൻ അനുവദിക്കരുതെന്ന് യൂണിയൻ സിവിൽ ഏവിയേഷൻ മന്ത്രാലയത്തെ അറിയിക്കണെന്ന് മുഖ്യ മന്ത്രി പ്രമോദ് സാവന്തിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും റാണെ പറഞ്ഞു. ഈ അവസ്ഥയെക്കുറിച്ച് സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന് വിമാനക്കമ്പനികളെ അറിയിക്കാൻ കഴിയും. കൊവിഡിന്‍റെ വ്യാപനം തടയുന്നതിന് ഓരോ സംസ്ഥാനത്തിനും സ്വന്തം നിയമങ്ങൾ നടപ്പിലാക്കാൻ അധികാരമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഗോവയിലെ എല്ലാ കൊവിഡ് രോഗികളും സുഖം പ്രാപിച്ചാലും അധികൃതർ വിശ്രമിക്കുകയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.