ഒഡീഷയിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് 24 പേർക്ക് പരിക്ക് - ശ്രീമന്ദിർ
45 യാത്രക്കാരുമായി സഞ്ചരിച്ച വാഹനം ശ്രീമന്ദിറിലെ പുരിയിലേക്ക് പോകുമ്പോഴാണ് അപകടം നടന്നത്.
ഒഡീഷയിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് 24 പേർക്ക് പരിക്ക്
ഭുവനേശ്വർ:ടൂറിസ്റ്റ്ബസ് മറിഞ്ഞ് 24 വിനോദ സഞ്ചാരികൾക്ക് പരിക്കേറ്റു. ഒഡീഷയിലെ നായഗഡ് ജില്ലയിലെ ദിമിരിജാരിക്ക് സമീപമാണ് അപകടം. 45 യാത്രക്കാരുമായി സഞ്ചരിച്ച വാഹനം ശ്രീമന്ദിറിലെ പുരിയിലേക്ക് പോകുമ്പോഴാണ് അപകടം നടന്നത്. പൊലീസും അഗ്നിശമന സേനാംഗങ്ങളും സംഭവസ്ഥലത്തെത്തി പരിക്കേറ്റവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏഴു പേരുടെ നില ഗുരുതരമാണ്.