കേരളം

kerala

ETV Bharat / bharat

പശുവിനെ തൊടുന്നത് നെഗറ്റീവ് ചിന്തകളെ അകറ്റുമെന്ന വാദവുമായി മഹാരാഷ്ട്ര മന്ത്രി

കോൺഗ്രസ് നേതാവും മഹാരാഷ്ട്ര മന്ത്രിയുമായ യശോമതി താക്കൂറാണ് അമരാവതിയിൽ വിവാദ പരാമർശം നടത്തിയത്

Maha minister on cow Maharashtra news Maha minister Yashomati Thakur യശോമതി താക്കൂർ പശുവിനെ തൊടുന്നത് നെഗറ്റീവ് ചിന്തകളെ അകറ്റും
പശുവിനെ തൊടുന്നത് നെഗറ്റീവ് ചിന്തകളെ അകറ്റും; വാദവുമായി മഹാരാഷ്ട്ര മന്ത്രി

By

Published : Jan 12, 2020, 10:16 PM IST

മുംബൈ:മഹാരാഷ്ട്ര സർക്കാരിലെ മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്ത് പണം സമ്പാദിക്കാൻ തുടങ്ങിയില്ലെന്ന വിവാദ പ്രസ്താവനക്ക് പിന്നാലെ വീണ്ടും നാക്കു പിഴച്ച് കോൺഗ്രസ് നേതാവും മഹാരാഷ്ട്ര മന്ത്രിയുമായ യശോമതി താക്കൂർ. പശുവിനെ തൊടുന്നത് നെഗറ്റീവ് ചിന്തകളെ അകറ്റുമെന്നാണ് മന്ത്രിയുടെ പുതിയ വാദം. ശനിയാഴ്ച അമരാവതിയിൽ നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു വനിതാ ശിശു വികസന മന്ത്രി. നമ്മുടെ സംസ്കാരം പറയുന്നത് നിങ്ങൾ ഒരു പശുവിനെ സ്പർശിച്ചാൽ, എല്ലാ നെഗറ്റീവ് ചിന്തകളും ഇല്ലാതാക്കാനാകുമെന്നാണെന്നും മന്ത്രി പറയുന്നു.

ABOUT THE AUTHOR

...view details