കേരളം

kerala

ETV Bharat / bharat

തമിഴ്നാട്ടിൽ രക്തം സ്വീകരിച്ച കുഞ്ഞിന് എച്ച്‌.ഐ.വി

കുഞ്ഞിന് ആരോഗ്യ പ്രശ്നങ്ങൾ കണ്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് എച്ച്‌.ഐ.വി സ്ഥിരീകരിച്ചത്.

പ്രതീകാത്മക ചിത്രം

By

Published : Feb 20, 2019, 1:23 PM IST

കോയമ്പത്തൂർ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് രക്തം സ്വീകരിച്ച രണ്ട്വയസും പതിനൊന്ന്മാസവും പ്രായമുള്ള കുഞ്ഞിന് എച്ച്‌ഐവി സ്ഥിരീകരിച്ചു. തിരുച്ചിറപ്പിള്ളി സ്വദേശിയായ കുഞ്ഞിന്‍റെ മാതാപിതാക്കൾ എച്ച്‌.ഐ.വി നെഗറ്റീവാണ്.

കഴിഞ്ഞ വര്‍ഷം ജൂലൈ 11ന് ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴായിരുന്നു രക്തം സ്വീകരിച്ചത്. എന്നാൽ കുഞ്ഞിന് എച്ച്‌.ഐ.വി മറ്റെവിടെ നിന്നെങ്കിലുമായിരിക്കും പകർന്നതെന്നാണ് ആശുപത്രി അധികൃതരുടെ പ്രതികരണം. അടുത്തിടെ തമിഴ്‌നാട്ടില്‍, രക്തം സ്വീകരിച്ചതിലൂടെ ഗര്‍ഭിണിക്ക് എച്ച്‌.ഐ.വി പകർന്നിരുന്നു.

ABOUT THE AUTHOR

...view details