കേരളം

kerala

ETV Bharat / bharat

ഇന്നത്തെ പ്രധാന വാർത്തകൾ

ഇന്നത്തെ പത്ത് പ്രധാന വാർത്തകൾ

By

Published : Jun 29, 2020, 6:59 AM IST

Todays News Update  ഇന്നത്തെ പ്രധാന വാർത്തകൾ
ഇന്നത്തെ പ്രധാന വാർത്തകൾ

1. കോട്ടയം ജില്ലാ പ്രസിഡന്‍റ് അന്തിമ തീരുമാനം ഇന്ന്

കോട്ടയം ജില്ലാ പ്രസിഡന്‍റ് സ്ഥാനത്തില്‍ യുഡിഎഫിന്‍റെ അന്തിമ തീരുമാനം ഇന്ന്. നിലപാടിലുറച്ച് കേരളാ കോണ്‍ഗ്രസ് (എം)- ജോസ്-ജോസഫ് വിഭാഗങ്ങള്‍. തര്‍ക്കത്തിന് ഇന്ന് പരിഹാരമുണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ്.

കോട്ടയം ജില്ലാ പ്രസിഡന്‍റ് അന്തിമ തീരുമാനം ഇന്ന്

2. കൊച്ചി ബ്ലാക്ക് മെയിൽ കേസ്; ഷംനയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും

കൊച്ചി ബ്ലാക്ക് മെയില്‍ കേസില്‍ തട്ടിപ്പിനിരയായി കൂടുതല്‍ യുവതികള്‍. 18 പേരെ തിരിച്ചറിഞ്ഞെന്ന് പൊലീസ്. ഒമ്പത് പേരുടെ മൊഴി രേഖപ്പെടുത്തി. ഷംനയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും.

കൊച്ചി ബ്ലാക്ക് മെയിൽ കേസ്; ഷംനയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും

3. പ്രളയ ഫണ്ട് തട്ടിപ്പ്; അന്വേഷണം സിപിഎം അട്ടിമറിക്കുന്നെന്ന് കോണ്‍ഗ്രസ്

കൊച്ചിപ്രളയ ഫണ്ട് തട്ടിപ്പ് അന്വേഷണം സിപിഎം അട്ടിമറിക്കുന്നെന്ന് കോണ്‍ഗ്രസ് ആരോപണം. അന്വേഷണം പുരോഗമിക്കുന്നത് സിപിഎം തിരക്കഥയനുസരിച്ചെന്ന് ആരോപണം.നിലവിൽ നടക്കുന്ന അന്വേഷണം തൃപ്തികരമെല്ലന്നും കോൺഗ്രസ്.

പ്രളയ ഫണ്ട് തട്ടിപ്പ്; അന്വേഷണം സിപിഎം അട്ടിമറിക്കുന്നെന്ന് കോണ്‍ഗ്രസ്

4. കേരളത്തിൽ കനത്ത മഴ തുടരും

തെക്കു പടിഞ്ഞാറൻ കാലവർഷം സജീവമായി തുടരും. ഇടുക്കി മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലേർട്ട്.

കേരളത്തിൽ കനത്ത മഴ തുടരും

5. എൽഎൻജിയു‌ടെ വില നിയന്ത്രണം പിൻവലിക്കാൻ കേന്ദ്രസർക്കാർ

ദ്രവീകൃത പ്രകൃതിവാതകത്തിന്‍റെ (എൽ‌എൻ‌ജി) വില നിയന്ത്രണാധികാരം ഘട്ടംഘട്ടമായി പിൻവലിക്കാനൊരുങ്ങി കേന്ദ്രസർക്കാർ. വിദേശനിക്ഷേപവും സാങ്കേതിക വിദ്യയെ അടിസ്ഥാനമാക്കിയുള്ള വളർച്ചയും ലക്ഷ്യമിട്ടാണ് നീക്കം

എൽഎൻജിയു‌ടെ വില നിയന്ത്രണം പിൻവലിക്കാൻ കേന്ദ്രസർക്കാർ

6. രാജസ്ഥാനിൽ ആരാധനാലയങ്ങൾ ജുലൈ ഒന്നിന് തുറക്കും

രാജസ്ഥാൻ ഗ്രാമങ്ങളിലെ ആരാധനാലയങ്ങൾ ജൂലൈ ഒന്ന് മുതൽ തുറക്കാൻ അനുമതി. നഗരപ്രദേശങ്ങളിലെ ആരാധനാലയങ്ങൾ അടച്ചിടുന്നത് തുടരുമെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അറിയിച്ചു.

രാജസ്ഥാനിൽ ആരാധനാലയങ്ങൾ ജുലൈ ഒന്നിന് തുറക്കും

7. വെട്ടുകിളി ആക്രമണം; ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് കോൺഗ്രസ്

രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നാശനഷ്ടം വരുത്തിയ വെട്ടുകിളി ആക്രമണം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. ഹരിയാനയിലെ ഗുഡ്ഗാവ്, ഡൽഹി അതിർത്തി പ്രദേശങ്ങൾ, ഉത്തർപ്രദേശിലെ 12 ജില്ലകൾ എന്നിവിടങ്ങളിൽ പ്രവേശിച്ചതിനെ തുടർന്നാണ് ആവശ്യം.

വെട്ടുകിളി ആക്രമണം; ദേ

8. പാകിസ്ഥാൻ ക്രിക്കറ്റ് ടീം ഇംഗ്ലണ്ടിൽ ക്വാറന്‍റൈനിൽ

പര്യടനത്തിനായി ഇംഗ്ലണ്ടിലെത്തിയ പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം കൊവിഡ് 19 പ്രതിരോധത്തിന്‍റെ ഭാഗമായി ഇന്ന് മുതല്‍ 14 ദിവസത്തേക്ക് ക്വാറന്‍റയിനില്‍ പ്രവേശിക്കും. 20 താരങ്ങളും 11 സപ്പോര്‍ട്ടിങ് സ്റ്റാഫും അടങ്ങുന്ന സംഘമാണ് പര്യടനത്തിനായി ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററില്‍ എത്തിയത്. മൂന്ന് വീതം ടെസ്റ്റും ടി20യും ടീം പര്യടനത്തിന്‍റെ ഭാഗമായി കളിക്കും. ആദ്യ മത്സരം ജൂലൈ 30ന് ആരംഭിക്കും.

പാകിസ്ഥാൻ ക്രിക്കറ്റ് ടീം ഇംഗ്ലണ്ടിൽ ക്വാറന്‍റൈനിൽ

9. സീരി എയിൽ റോമയെ മറികടന്ന് എ സി മിലാന് ജയം

സീരി എയിൽ ജയത്തോടെ യൂറോപ്പ ലീഗ് യോഗ്യത സജീവമാക്കി എ സി മിലാൻ. അഞ്ചാം സ്ഥാനത്തുള്ള എ എസ് റോമയെ ആണ് മിലാൻ എതിരില്ലാത്ത രണ്ടു ഗോളികൾക്ക് മറികടന്നത്.

സീരി എയിൽ റോമയെ മറികടന്ന് എ സി മിലാന് ജയം

10. ലാലിഗയിൽ വലൻസിയെ മറികടന്ന് വിയ്യറയൽ

സ്പാനിഷ് ലാലിഗയിൽ വലൻസിയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് മറികടന്ന് വിയ്യറയൽ. ജയത്തോടെ ലീഗിൽ 51 പോയിന്‍റുകളും ആയി അഞ്ചാം സ്ഥാനത്തേക്ക് ഉയരാനും അവർക്ക് സാധിച്ചു.

ലാലിഗയിൽ വലൻസിയെ മറികടന്ന് വിയ്യറയൽ

ABOUT THE AUTHOR

...view details