കേരളം

kerala

ETV Bharat / bharat

ഇന്നത്തെ പ്രധാന വാർത്തകൾ

ഇന്നത്തെ പത്ത് പ്രധാന വാർത്തകൾ

By

Published : Jun 24, 2020, 7:00 AM IST

Todays news update  ഇന്നത്തെ പ്രധാന വാർത്തകൾ
പ്രധാന വാർത്തകൾ

1.ഇന്തോ-ചൈന സംഘർഷം; ഡബ്ല്യുഎംസിസി വെർച്വൽ മീറ്റ് നടത്തും

ഇന്ത്യ-ചൈന അതിർത്തി കാര്യങ്ങളെക്കുറിച്ചുള്ള വർക്കിങ്ങ് മെക്കാനിസം ഫോർ കൺസൾട്ടേഷൻ ആൻഡ് കോർഡിനേഷൻ (ഡബ്ല്യുഎംസിസി) ഇന്ന് വെർച്വൽ മീറ്റ് നടത്താൻ സാധ്യത. ഡിജി, ജോയിന്‍റ് സെക്രട്ടറി തല ചർച്ചയാണ് നടക്കുക. ഇന്തോ-ചൈന അതിർത്തി പിരിമുറുക്കംചർച്ചചെയ്യും.

ഇന്തോ-ചൈന സംഘർഷം; ഡബ്ല്യുഎംസിസി വെർച്വൽ മീറ്റ് നടത്തും

2. പ്രതിരോധ മന്ത്രിരാജ്‌നാഥ് സിങ്ങ് മിലിട്ടറി പരേഡിൽ പങ്കെടുക്കും

മോസ് കോയില്‍ നടക്കുന്ന മിലിട്ടറി പരേഡില്‍ രാജ് നാഥ് സിങ്ങ് പങ്കെടുക്കുമെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഗ്രേറ്റ് വിക്ടറി ഡേ മിലിട്ടറി പരേഡിനു സാക്ഷിയാകാനെത്തുന്ന ഇന്ത്യയുടെ പ്രതിരോധ മന്ത്രിക്ക് ശുഭയാത്ര നേരുന്നുവെന്ന് റഷ്യന്‍ അംബാസിഡര്‍ നികോളെ കുദ് ഷെവ് ട്വിറ്ററില്‍ കുറിച്ചു.

പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങ് മിലിട്ടറി പരേഡിൽ പങ്കെടുക്കും

3. സംസ്ഥാന മന്ത്രിസഭാ യോഗം ഇന്ന്

പ്രവാസികൾക്കുള്ള കൊവിഡ് പരിശോധന സംബന്ധിച്ച കാര്യങ്ങൾ യോഗത്തിൽ ചർച്ചചെയ്യും. ചെറുവള്ളി എസ്റ്റേറ്റ് പ്രശ്നം ചർച്ച ചെയ്യാൻ സാധ്യത.

സംസ്ഥാന മന്ത്രിസഭാ യോഗം ഇന്ന്

4.സിബിഎസ്ഇ പരീക്ഷ; കേന്ദ്ര തീരുമാനം ഇന്ന്

കൊവിഡ് പശ്ചാത്തലത്തിൽ മാറ്റിവെച്ച സി.ബി.എസ്.ഇ പരീക്ഷയുടെ കാര്യത്തിൽ കേന്ദ്ര തീരുമാനം ഇന്ന് സുപ്രീം കോടതിയെ അറിയിക്കും. സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് സർക്കാരിന് വേണ്ടി ഹാജരായത്. സി.ബി.എസ്.ഇ പരീക്ഷകൾ ജൂലൈ 1മുതൽ 15 വരെയുള്ള തിയതികളിൽ നടത്തുമെന്ന് സിബിഎസ്ഇ നേരത്തേ അറിയിച്ചിരുന്നു.

സിബിഎസ്ഇ പരീക്ഷ; കേന്ദ്ര തീരുമാനം ഇന്ന്

5. പാലക്കാട് മെഡിക്കൽ കോളജിൽ ഇന്ന് മുതൽ കൊവിഡ് ബാധിതരെ പ്രവേശിപ്പിക്കും

കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്‍റ് സെന്‍ററായ മെഡിക്കൽ കോളജിൽ 100 പേരെ കിടത്തി ചികിത്സിക്കാൻ ഒരുക്കങ്ങൾ പൂർത്തിയായി. ആവശ്യത്തിന് ആരോഗ്യ പ്രവർത്തകരെയും നിയോഗിച്ചിട്ടുണ്ട്. ജില്ലാ ആശുപത്രിയിൽ നിന്ന് രോഗികളെ മെഡിക്കൽ കോളജിലേക്കു മാറ്റും.

പാലക്കാട് മെഡിക്കൽ കോളജിൽ ഇന്ന് മുതൽ കൊവിഡ് ബാധിതരെ പ്രവേശിപ്പിക്കും

6. കേരളത്തിൽ കാലവർഷം ശക്തിപ്പെടുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

സംസ്ഥാനത്ത് കാലവര്‍ഷം തീവ്രമാകുമെന്ന് മുന്നറിയിപ്പ്. ഇന്ന് മുതല്‍ മഴ കനക്കും. പൊതുജനങ്ങൾ ജാഗ്രത പാലിക്കണം എന്നും കേരള തീരത്ത് ഉയർന്ന തിരമാലയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

കേരളത്തിൽ കാലവർഷം ശക്തിപ്പെടുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

7. നായർ സർവീസ് സൊസൈറ്റിയുടെ ബജറ്റ് സമ്മേളനം ഇന്ന്

കൊവിഡ് 19 പശ്ചാത്തലത്തിൽ വീഡിയോ കോൺഫറൻസിലൂടെ ബജറ്റ് സമ്മേളനം നടത്താനാണ് നായർ സർവീസ് സൊസൈറ്റി തീരുമാനിച്ചിരിക്കുന്നത്. ബജറ്റ് സമ്മേളനം പെരുന്നയിലെ ആസ്ഥാനത്ത് നടക്കും. സംസ്ഥാനത്തെ അറുപതോളം താലൂക്ക് യൂണിയൻ ഓഫീസുകളിൽ നിന്നായി പ്രതിനിധികൾ വീഡിയോ കോൺഫറൻസിലൂടെ ബജറ്റ് സമ്മേളനത്തിൽ പങ്കെടുക്കും.

നായർ സർവീസ് സൊസൈറ്റിയുടെ ബജറ്റ് സമ്മേളനം ഇന്ന്

8. 'കുഞ്ഞിളംകാടിന്‍റെ ഉദ്ഘാടനം ഇന്ന്

തിരുവനന്തപുരം: പാറ്റൂർ ഇഎംഎസ് നഗറിൽ 'കുഞ്ഞിളംകാട് ' എന്ന പേരിൽ നിർമ്മിച്ച പച്ചത്തുരുത്തിന്റെ ഉദ്ഘാടനം രാവിലെ 9.30ന് മേയർ കെ. ശ്രീകുമാർ ഉദ്ഘാടനം ചെയ്യും. നൂറ്റമ്പതിൽപ്പരം ഫലവൃക്ഷങ്ങളും ഔഷധ സസ്യങ്ങളും ചെടികളും ഇവിടെ നട്ടുപിടിപ്പിച്ചിട്ടുണ്ട്. നഗരമധ്യത്തിൽ മാതൃകാ ചെറുവനം സൃഷ്ടിക്കുകയാണ് ലക്ഷ്യം.

'കുഞ്ഞിളംകാടിന്‍റെ ഉദ്ഘാടനം ഇന്ന്

9.സയനൈഡ് മോഹന്‍ ശിക്ഷ വിധി ഇന്ന്

സീരിയല്‍ കില്ലര്‍ സയനൈഡ് മോഹനനെ പ്രാദേശിക കോടതി കുറ്റക്കാരനെന്ന് കണ്ടെത്തി. 2009ല്‍ യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്നാണ് കേസ്‌. സയനൈഡ് മോഹനെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ള 20-ാമത്തെയും അവസാനത്തെയും കേസാണ് ഇത്.

സയനൈഡ് മോഹന്‍ ശിക്ഷ വിധി ഇന്ന്

10. നടി റിയ ചക്രബർത്തിക്കെതിരായ പരാതിയിൽ ഇന്ന് വാദം കേൾക്കും

ബോളിവുഡ് നടൻ സുശാന്ത് സിങ്ങ് രജ്പുത്തിന്‍റെ മരണത്തിൽ നടി റിയ ചക്രബർത്തിക്കെതിരെ പരാതി. സുശാന്തിനെ തന്‍റെ നേട്ടങ്ങൾക്കായി നടി ഉപയോഗിച്ചെന്ന് ആരോപണം.ഹര്‍ജിയില്‍ ഇന്ന് മുസാഫർപൂർ ചീഫ് ജുഡീഷ്യൽ മജിസ് ട്രേറ്റ് കോടതി വാദം കേള്‍ക്കും.

നടി റിയ ചക്രബർത്തിക്കെതിരായ പരാതിയിൽ ഇന്ന് വാദം കേൾക്കും

ABOUT THE AUTHOR

...view details