കേരളം

kerala

ETV Bharat / bharat

ഇന്നത്തെ പ്രധാന വാർത്തകൾ

വാർത്തകൾ ഒറ്റനോട്ടത്തിൽ...

By

Published : Sep 5, 2020, 7:01 AM IST

Today's headlines  ഇന്നത്തെ പ്രധാന വാർത്തകൾ  വാർത്തകൾ ഒറ്റനോട്ടത്തിൽ
ഇന്നത്തെ പ്രധാന വാർത്തകൾ

  1. ഇന്ന് അധ്യാപകദിനം. മുന്‍ രാഷ്ട്രപതി ഡോ. എസ് രാധാകൃഷ്ണന്‍റെ ജന്മദിനമാണ് അധ്യാപകദിമായി ആചരിക്കുന്നത്.
    ഇന്ന് അധ്യാപകദിനം
  2. ജനങ്ങള്‍ക്ക് സ്വന്തം നിലയില്‍ കൊവിഡ് ടെസ്റ്റ് നടത്താന്‍ അനുമതി നല്‍കി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ റിസര്‍ച്ച്.
    ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ റിസര്‍ച്ച്.
  3. അതിര്‍ത്തിയില്‍ ഇന്ത്യയും ചൈനയും നേര്‍ക്കുനേര്‍. പ്രതിരോധ മന്ത്രിമാരുടെ ചര്‍ച്ച അവസാനിച്ചു. സൈനിക പിന്മാറ്റത്തിന് വഴി തെളിഞ്ഞതായി വിദേശകാര്യ വക്താവ്.
    ഇന്ത്യയും ചൈനയും നേര്‍ക്കുനേര്‍
  4. ഇന്ത്യ ചൈന അതിര്‍ത്തി തര്‍ക്കത്തില്‍ ഇടപെടാമെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണള്‍ഡ് ട്രംപ്.
    അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണള്‍ഡ് ട്രംപ്
  5. ഇന്ത്യക്കൊപ്പമെന്ന് റഷ്യ. പാക്കിസ്ഥാന് ആയുധങ്ങള്‍ വില്‍ക്കില്ലെന്നും പ്രഖ്യാപനം.
    ഇന്ത്യക്കൊപ്പമെന്ന് റഷ്യ
  6. നാഷണല്‍ ഡിഫന്‍സ് അക്കാദമി പ്രവേശന പരീക്ഷ ഇന്ന് ആരംഭിക്കും. വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക ട്രെയിന്‍ സര്‍വീസ് ഒരുക്കും. കൊച്ചിയിലും തിരുവനന്തപുരത്തും പരീക്ഷ കേന്ദ്രങ്ങള്‍.
    നാഷണല്‍ ഡിഫന്‍സ് അക്കാദമി പ്രവേശന പരീക്ഷ ഇന്ന്
  7. ചവറ കുട്ടനാട് ഉപതെരഞ്ഞെടുപ്പ് നവംബര്‍ 29ന് മുന്‍പ് നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍. ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിനൊപ്പം രാജ്യത്തെ 64 നിയമസഭാ മണ്ഡലങ്ങളിലെയും ഉപതെരഞ്ഞെടുപ്പ് നടത്തും. തെരഞ്ഞെടുപ്പിനൊരുങ്ങി മുന്നണികള്‍.
    ചവറ കുട്ടനാട് ഉപതെരഞ്ഞെടുപ്പ്
  8. പത്തനംതിട്ടയില്‍ വനംവകുപ്പ് കസ്റ്റഡിയിലിരിക്കെ മരിച്ച മത്തായിയുടെ സംസ്കാരം ഇന്ന്. സംസ്കാരം നടത്തുന്നത് മരിച്ച് 40 ദിവസത്തിന് ശേഷം.
    മത്തായിയുടെ സംസ്കാരം ഇന്ന്
  9. മയക്കുമരുന്ന് കേസില്‍ നടി രാഗിണി ദ്വിവേദി അറസ്റ്റില്‍. അന്വേഷണം കേരളത്തിലേക്കും. കൂടുതല്‍ അറസ്റ്റിന് സാധ്യത.
    നടി രാഗിണി ദ്വിവേദി അറസ്റ്റില്‍
  10. മെസി ബാഴ്സലോണയില്‍ തുടരും. തീരുമാനം നിയമ നടപടികള്‍ മറികടക്കാനെന്നും മെസി. മാനേജ്മെന്‍റിന് വിമര്‍ശനം.
    മെസി ബാഴ്സലോണയില്‍ തുടരും

ABOUT THE AUTHOR

...view details