ചെന്നൈ: ഡല്‍ഹിക്ക് പിന്നാലെ തമിഴ്‌നാട്ടിലും കൊവിഡ് രോഗികളില്‍ പ്ലാസ്‌മ തെറാപ്പി നടത്തി വിജയിച്ചു. രാജീവ് ഗാന്ധി ഗവ. ജനറല്‍ ആശുപത്രിയിലെ 18 രോഗികളിലാണ് ആദ്യമായി പ്ലാസ്‌മ തെറാപ്പി പരീക്ഷിച്ചത്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്‍റെ എല്ലാ മാര്‍ഗ നിര്‍ദേശങ്ങളും പാലിച്ചുകൊണ്ട് മെയ് മാസം മുതലാണ് സംസ്ഥാനത്ത് പ്ലാസ്‌മ തെറാപ്പിയുടെ ക്ലിനിക്കല്‍ ട്രയലുകള്‍ ആരംഭിച്ചതെന്ന് ആരോഗ്യ വിഭാഗം ഉദ്യോസ്ഥര്‍ പറഞ്ഞു. രോഗമുക്തരായവരില്‍ നിന്നും പ്ലാസ്‌മ ശേഖരിച്ച് രോഗബാധിതരില്‍ നിക്ഷേപിച്ചാണ് തെറാപ്പി നടത്തുന്നത്.
തമിഴ്‌നാട്ടില്‍ 18 കൊവിഡ് രോഗികളില്‍ പ്ലാസ്‌മ തെറാപ്പി നടത്തി - Tamil Nadu
ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്‍റെ എല്ലാ മാര്‍ഗ നിര്‍ദേശങ്ങളും പാലിച്ചുകൊണ്ട് മെയ് മാസം മുതലാണ് സംസ്ഥാനത്ത് പ്ലാസ്‌മ തെറാപ്പിയുടെ ക്ലിനിക്കല്‍ ട്രയലുകള്‍ ആരംഭിച്ചത്.
തമിഴ്‌നാട്ടില്‍ 18 കൊവിഡ് രോഗികളില്‍ പ്ലാസ്‌മ തെറാപ്പി പരീക്ഷിച്ച് വിജയിച്ചു
നിര്‍ദേശപ്രകാരം കൊവിഡ് ഭേദമായി 14 ദിവസങ്ങള്‍ക്ക് ശേഷമാണ് പ്ലാസ്‌മ ദാനം ചെയ്യേണ്ടത്. ആരോഗ്യനില പരിശോധിച്ച ശേഷം 30 മുതല്‍ 50 വരെ പ്രായമായവര്‍ക്ക് പ്ലാസ്‌മ ദാനം ചെയ്യാം. വരും ദിവസങ്ങളില്‍ രോഗികളില്‍ പ്ലാസ്‌മ തെറാപ്പി ചെയ്യാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു.