കഴിഞ്ഞ വർഷം ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ കുട്ടി രക്തം സ്വീകരിച്ചതിലൂടെയാണ് എച്ചഐവി ബാധയേറ്റതെന്ന് മാതാപിതാക്കൾ ആരോപിച്ചു. ചികിത്സ കഴിഞ്ഞെത്തിയ കുട്ടിക്ക് കുറച്ചു ദിവസങ്ങൾക്ക് ശേഷം ബുധിമുട്ടുകൾ അനുഭവപ്പെട്ടതിനെ തുടർന്ന് പരിശോധിച്ചപ്പോളാണ് എച്ചഐവി ബാധയുണ്ടെന്ന് സ്ഥിരീകരിച്ചത്.
തമിഴ്നാട്ടിൽ സർക്കാർ ആശുപത്രിയിൽ നിന്നും രക്തം സ്വീകരിച്ച രണ്ടു വയസ്സുകാരിക്ക് എച്ച്ഐവി - സ്വീകരിച്ച
കോയമ്പത്തൂരിലെ സർക്കാർ ആശുപത്രിയിൽ നിന്നും രക്തം സ്വീകരിച്ച കുട്ടിക്കാണ് എച്ചഐവി ബാധ സ്ഥിരീകരിച്ചത്. എന്നാൽ ആശുപത്രി അധിതൃതർ ആരോപണം തള്ളി.
ഫയൽ ചിത്രം
എന്നാൽ ആരോപണത്തെ നിഷേധിക്കുന്നതായി കോയമ്പത്തൂർ മെഡിക്കൽ കോളേജ് മേധാവി ഡോ. അശോകൻ അറിയിച്ചു. മറ്റേതെങ്കിലും ആശുപത്രിയിൽ നിന്നാകും കുട്ടിക്ക് എച്ചഐവി ബാധയേറ്റത്. തങ്ങളുടെ നിരപരാധിത്വം തെളിയിക്കാൻ സർക്കാർ നടത്തുന്ന എന്ത് അന്വേഷണവുമായും സഹകരിക്കാൻ തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു.
കഴിഞ്ഞ ഡിസംബറിൽ തമിഴ്നാട്ടിലെ ഒരു ആശുപത്രിയിൽ നിന്നും രക്തം സ്വീകരിച്ച ഗർഭിണിക്ക് എച്ചഐവി ബാധ സ്ഥിരീകരിച്ചിരുന്നു.