ചെന്നൈ: തൂത്തുക്കുടിയിൽ ബോംബാക്രമണത്തിൽ പൊലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു. പൊലീസ് കോൺസ്റ്റബിളായ സുബ്രഹ്മണ്യനാണ് കൊല്ലപ്പെട്ടത്. തൂത്തുക്കുടി ജില്ലയിലെ മുറപ്പനാട് ഗ്രാമത്തിൽ കുറ്റവാളിയെ പിടികൂടാൻ പോയപ്പോഴായിരുന്നു ആക്രമണം. ബോംബാക്രമണത്തിൽ കുറ്റവാളിയും കൊല്ലപ്പെട്ടു.
തമിഴ്‌നാട്ടിൽ പൊലീസ് കോൺസ്റ്റബിൾ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടു - police constable
തൂത്തുക്കുടി ജില്ലയിലെ മുറപ്പനാട് ഗ്രാമത്തിൽ കുറ്റവാളിയെ പിടികൂടാൻ പോയപ്പോഴായിരുന്നു ആക്രമണമുണ്ടായത്.
തമിഴ്‌നാട്ടിൽ പൊലീസ് കോൺസ്റ്റബിൾ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടു
കുറ്റകൃത്യത്തിൽ ഉൾപ്പെട്ട മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊല്ലപ്പെട്ട പൊലീസ് ഉദ്യോഗസ്ഥന്‍റെ കുടുംബത്തിന് മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമി 50 ലക്ഷം നഷ്‌ടപരിഹാരം പ്രഖ്യാപിച്ചു. ഒരു കുടുംബാംഗത്തിന് സർക്കാർ ജോലിയും അദ്ദേഹം വാഗ്‌ദാനം ചെയ്‌തിട്ടുണ്ട്.