സൗജന്യ മാസ്‌ക് വിതരണ പദ്ധതിക്ക് തുടക്കമിട്ട് തമിഴ്‌നാട് സര്‍ക്കാര്‍ - free mask plan thamilnadu
ആദ്യഘട്ടത്തില്‍ 69 ലക്ഷത്തിലധികം കുടുംബങ്ങള്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്ന് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി പറഞ്ഞു
ചെന്നൈ: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സൗജന്യ മാസ്‌ക് വിതരണ പദ്ധതിക്ക് തുടക്കമിട്ട് തമിഴ്‌നാട് സര്‍ക്കാര്‍. ആദ്യഘട്ടത്തില്‍ 69 ലക്ഷത്തിലധികം കുടുംബങ്ങള്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്ന് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി പറഞ്ഞു. അഞ്ച് പേര്‍ക്ക് മാസ്‌ക് നല്‍കികൊണ്ട് മുഖ്യമന്ത്രി പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. റേഷന്‍ കടകള്‍ വഴിയാണ് മാസ്‌കുകള്‍ വിതണം ചെയ്യുക. പ്രാരംഭ ഘട്ടത്തിൽ 4.44 കോടി വിതരണം വിഭാവനം ചെയ്യുന്നു. പുനരുപയോഗിക്കാവുന്ന മാസ്‌കുകള്‍ 30.07 കോടി മുതൽ 69.09 വരെ നല്‍കിയാണ് വാങ്ങിയത്. 45 ലക്ഷത്തോളം മാസ്‌കുകള്‍ ഇതിനകം ഗ്രേറ്റര്‍ ചെന്നൈ കോര്‍പറേഷന് കീഴില്‍ വിതരണം ചെയ്ത് കഴിഞ്ഞു. എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും ഗുണനിലവാരമുള്ള പുനരുപയോഗിക്കാവുന്ന മാസ്‌കുകള്‍ എത്തിച്ച് നല്‍കുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മൊത്തം 2.08 കോടി റേഷൻ കാർഡുകളുണ്ട്. 6.74 കോടി വ്യക്തികള്‍ കാര്‍ഡിന്‍റെ ഭാഗമാണ്. കുടുംബത്തിലെ ഓരോ അംഗത്തിനും രണ്ട് മാസ്‌കുകള്‍ വീതമാണ് നല്‍കുക.