ചെന്നൈ: എസ്‌ബിഐ ബാങ്കില്‍ നിന്ന് 20 ലക്ഷത്തോളം പണവും പണയം വച്ച സ്വർണാഭരണങ്ങളും കൊള്ളയടിച്ചു. തിരുപൂർ ജില്ലയിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ശാഖയിലാണ് കവർച്ച നടന്നത്. രാവിലെ ബാങ്ക് ജീവനക്കാരന്‍ എത്തിയപ്പോഴാണ് ലോക്കർ തുറന്ന നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
ബാങ്ക് കവര്‍ച്ച; 20 ലക്ഷവും സ്വര്‍ണ്ണവും കൊള്ളയടിച്ചു
ബാങ്കില്‍ സ്ഥാപിച്ചിരുന്ന സിസിടിവിയും മോഷ്ടിക്കപ്പെട്ടു. അന്വേഷണത്തിനായി പൊലീസ് പ്രത്യേക സംഘത്തെ രൂപീകരിച്ചു
തിരുപ്പൂരിലെ എസ്ബിഐ ശാഖയില്‍ നിന്നും 20 ലക്ഷവും സ്വര്‍ണ്ണവും കൊള്ളയടിച്ചു
ജനാലയിലെ ഗ്രിൽ നീക്കം ചെയ്താണ് മോഷ്‌ടാക്കള്‍ അകത്ത് പ്രവേശിച്ചത്. സിസിടിവിയും മോഷ്ടിക്കപ്പെട്ടതായി പൊലീസ് അറിയിച്ചു. ബാങ്കിൽ സുരക്ഷാ ഉദ്യോഗസ്ഥരോ കവർച്ചാ അലാറമോ ഉണ്ടായിരുന്നില്ല. തിരുപൂർ പൊലീസ് സൂപ്രണ്ട് ഉൾപ്പെടെയുള്ള മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരും സ്‌നിഫര്‍ നായയും വിരലടയാള വിദഗ്‌ധരും സംഭവ സ്ഥലത്തെത്തി. അന്വേഷണത്തിനായി പൊലീസ് പ്രത്യേക സംഘത്തെ രൂപീകരിച്ചു.