ചെന്നൈ: ആശുപത്രി ഭക്ഷണം മടുത്ത കൊവിഡ് രോഗികൾ തന്തൂരി ചിക്കനും ബിരിയാണിയും ഓർഡർ ചെയ്‌തു. സേലം മോഹൻ കുമാരമംഗലം മെഡിക്കൽ കോളജ് ആശുപത്രിയിലാണ് സംഭവം. നാല് രോഗികൾ ചേർന്ന് ഓർഡർ ചെയ്‌ത ഭക്ഷണവുമായി ഡെലിവറി ബോയ് ആശുപത്രിയിലെത്തിയപ്പോഴാണ് വിവരം പുറത്തറിയുന്നത്. മാപ്പ് നോക്കി ആശുപത്രിയിലെത്തിയ ഇയാൾ കൊവിഡ് വാർഡിലേക്ക് പ്രവേശിക്കാൻ തുടങ്ങുമ്പോൾ സുരക്ഷാ ഉദ്യോഗസ്ഥരും ഡോക്‌ടർമാരും ചേർന്ന് തടഞ്ഞു.
ആശുപത്രി ഭക്ഷണം മടുത്തു; തന്തൂരി ചിക്കനും ബിരിയാണിയും ഓർഡർ ചെയ്‌ത് കൊവിഡ് രോഗികൾ
സേലം മോഹൻ കുമാരമംഗലം മെഡിക്കൽ കോളജ് ആശുപത്രിയിലാണ് സംഭവം. രോഗികൾ ഓർഡർ ചെയ്‌ത ഭക്ഷണവുമായി ഡെലിവറി ബോയ് ആശുപത്രിയിലെത്തിയപ്പോഴാണ് വിവരം പുറത്തറിയുന്നത്
ആശുപത്രി ഭക്ഷണം മടുത്തു; തന്തൂരി ചിക്കനും ബിരിയാണിയും ഓർഡർ ചെയ്‌ത് കൊവിഡ് രോഗികൾ
ജ്യൂസുകൾ, പഴങ്ങൾ തുടങ്ങി സർക്കാർ നിർദേശിക്കുന്ന പ്രത്യേക ഭക്ഷണമാണ് കൊവിഡ് രോഗികൾക്ക് നൽകുന്നത്. മുട്ട മാത്രമാണ് മാംസാഹാര ഇനമായി നൽകുന്നത്. ആശുപത്രിയിലെ കൊവിഡ് വാർഡിൽ 88 രോഗികളാണ് ചികിത്സയിൽ കഴിയുന്നത്. ഇവർക്ക് രോഗ ലക്ഷണങ്ങളൊന്നും തന്നെയില്ല. എന്നാൽ ആരോഗ്യനില തൃപ്‌തികരമാണ്. രോഗികളിൽ കൂടുതൽ പേരും വീടുകളിൽ പോകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സർക്കാരിന്‍റെ നടപടി പ്രകാരം കാര്യങ്ങൾ നടക്കുമെന്നും ആശുപത്രി മേലധികാരി ആർ. ബാലാജിരത്നം അറിയിച്ചു.