കേരളം

kerala

ETV Bharat / bharat

നിരോധിച്ച ചൈനീസ് ആപ്പുകൾ പ്ലേ സ്റ്റോറിൽ നിന്നും ആപ്പ് സ്റ്റോറിൽ നിന്നും നീക്കം ചെയ്‌തു

ടിക് ടോക് ഉൾപ്പെടെയുള്ള 59 ചൈനീസ് ആപ്പുകളാണ് കഴിഞ്ഞ ദിവസം മുതൽ ഇന്ത്യയിൽ നിരോധിച്ചത്.

Google Play  Apple App Store  TikTok  Chinese Apps  ഗൂഗിൾ പ്ലേ സ്റ്റോർ  അപ്പിൽ ആപ്പ് സ്റ്റോർ  ടിക് ടോക്  ചൈനീസ് ആപ്പുകൾ
നിരോധിച്ച ചൈനീസ് ആപ്പുകൾ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും, അപ്പിൽ ആപ്പ് സ്റ്റോറിൽ നിന്നും നീക്കം ചെയ്‌തു

By

Published : Jun 30, 2020, 11:23 AM IST

ന്യൂഡൽഹി: നിരോധിച്ച ചൈനീസ് ആപ്പുകൾ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ആപ്പ് സ്റ്റോറിൽ നിന്നും ഇന്ത്യ നീക്കം ചെയ്‌തു. ജനപ്രീതി നേടിയ ടിക് ടോക് ഉൾപ്പടെയുള്ള 59 ചൈനീസ് ആപ്പുകളാണ് കഴിഞ്ഞ ദിവസം മുതൽ ഇന്ത്യയിൽ നിരോധിച്ചത്. ഈ ആപ്ലിക്കേഷനുകൾ രാജ്യത്തിന്‍റെ പ്രതിരോധ സംവിധാനം, സുരക്ഷ, ക്രമസമാധാന സംവിധാനം എന്നിവയെ ബാധിക്കുന്നതായി കേന്ദ്ര മന്ത്രാലയം പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.

ചൈനയുൾപ്പെടെയുള്ള വിദേശ സർക്കാരുമായി ഇന്ത്യൻ ഉപയോക്താക്കളുടെ വിവരങ്ങൾ പങ്കുവെച്ചിട്ടില്ലെന്ന് ഇന്ത്യയിലെ ടിക് ടോക് മേധാവി നിഖിൽ ഗാന്ധി അറിയിച്ചു. ഭാവിയിലും ഉപയോക്താവിന്‍റെ സ്വകാര്യതക്കും സംരക്ഷണത്തിലും പ്രാധാന്യം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ABOUT THE AUTHOR

...view details