കേരളം

kerala

ETV Bharat / bharat

400ലധികം തടവുകാരെ മോചിപ്പിച്ചതായി തിഹാർ ജയിൽ അധികൃതർ - Tihar Jail authority releases 400 inmates

356 തടവുകാരെ ജാമ്യത്തിലും, 63 തടവുകാരെ അടിയന്തര പരോളിലുമാണ് വിട്ടയച്ചത്.

തിഹാർ ജയിൽ  400 ലധികം തടവുകാരെ മോചിപ്പിച്ചു  തടവുകാരെ മോചിപ്പിച്ചു  Tihar Jail authority releases 400 inmates  Tihar Jail
400 ലധികം തടവുകാരെ മോചിപ്പിച്ചതായി തിഹാർ ജയിൽ അധികൃതർ

By

Published : Mar 29, 2020, 12:01 PM IST

ന്യൂഡൽഹി:കൊവിഡ് വ്യാപനം തടയുന്നതിനായി തിഹാർ ജയിലിൽ നിന്നും 400ലധികം തടവുകാരെ വിട്ടയച്ചു. 356 പേരെ ജാമ്യത്തിലും, 63 പേരെ അടിയന്തര പരോളിലുമാണ് വിട്ടത്. ജാമ്യത്തിൽ വിട്ടവർക്ക് 45 ദിവസവും, പരോളിൽ വിട്ടവർക്ക് എട്ട് ആഴ്‌ചയും വീട്ടിൽ കഴിയാം.

തടവുകാരുടെ എണ്ണം കുറയ്‌ക്കുന്നിനായി മൂവായിരത്തോളം പേരെ വിട്ടയക്കാനായിരുന്നു അധികൃതരുടെ തീരുമാനം. എന്നാൽ കൊടുംകുറ്റവാളികളെ ഒരു കാരണവശാലും വിട്ടയക്കില്ലെന്നും അധികൃതർ വ്യക്‌തമാക്കി. ഉത്തരവനുസരിച്ച് ഏഴ് വർഷം വരെ ശിക്ഷ ലഭിച്ച തടവുകാർക്ക് പരോൾ നൽകാം. മാർച്ച് 23നാണ് തടവുകാരെ വിട്ടയക്കാൻ സുപ്രീംകോടതി എല്ലാ സംസ്ഥാനങ്ങളോടും നിർദേശിച്ചത്.

ABOUT THE AUTHOR

...view details