കേരളം

kerala

ETV Bharat / bharat

നിര്‍ഭയ കേസ്; അന്തിമാഭിലാഷങ്ങള്‍ അറിയിക്കാന്‍ പ്രതികള്‍ക്ക് നോട്ടീസ് അയച്ചു - അന്തിമാഭിലാഷം

പ്രിയപ്പെട്ടവരുമായുള്ള കൂടിക്കാഴ്ച, സ്വത്ത് കൈമാറ്റം, പുസ്തകങ്ങൾ, മതപരമായോ ആത്മീയ പരമായോ ഉള്ള വ്യക്തിക്കളുമായുള്ള കൂടിക്കാഴ്ച്ച തുടങ്ങിയവയാണ് പ്രതികൾക്ക് അനുവദിച്ചിരിക്കുന്ന അവസാന ആഗ്രഹങ്ങൾ. എന്നാൽ  പ്രതികൾ ഇക്കാര്യത്തിൽ ഇതുവരെ അധികാരികളോട് പ്രതികരിച്ചിട്ടില്ല.

Nirbhaya convicts  Last wish  Tihar authorities  last wishes of Nirbhaya convicts  death warrant to Nirbhaya convicts  നിര്‍ഭയ കേസ്  ഫെബ്രുവരി ഒന്നിന് തൂക്കിലേറ്റും  അവസാന ആഗ്രഹം  അന്തിമാഭിലാഷം  പട്യാല ഹൗസ് കോടതി
Nirbhaya convicts Last wish Tihar authorities last wishes of Nirbhaya convicts death warrant to Nirbhaya convicts നിര്‍ഭയ കേസ് ഫെബ്രുവരി ഒന്നിന് തൂക്കിലേറ്റും അവസാന ആഗ്രഹം അന്തിമാഭിലാഷം പട്യാല ഹൗസ് കോടതി

By

Published : Jan 23, 2020, 1:25 PM IST

ന്യൂഡല്‍ഹി:നിര്‍ഭയ കേസിലെ പ്രതികളെ ഫെബ്രുവരി ഒന്നിന് തൂക്കിലേറ്റും. തൂക്കിലേറ്റുന്നതിന് മുന്നോടിയായി പ്രതികളുടെ അവസാന ആഗ്രഹം അറിയിക്കാൻ ആവശ്യപ്പെട്ട് നോട്ടീസ് അയച്ചിരിക്കുകയാണ് തിഹാർ ജയിൽ അധികൃതർ.

പ്രിയപ്പെട്ടവരുമായുള്ള കൂടിക്കാഴ്ച, സ്വത്ത് കൈമാറ്റം, പുസ്തകങ്ങൾ, മതപരമായോ ആത്മീയ പരമായോ ഉള്ള വ്യക്തികളുമായുള്ള കൂടിക്കാഴ്ച്ച തുടങ്ങിയവയാണ് പ്രതികൾക്ക് അനുവദിച്ചിരിക്കുന്ന അവസാന ആഗ്രഹങ്ങൾ. എന്നാൽ പ്രതികൾ ഇക്കാര്യത്തിൽ ഇതുവരെ അധികാരികളോട് പ്രതികരിച്ചിട്ടില്ല.

2012 ഡിസംബർ 16 ന് നടന്ന കേസിൽ പട്യാല ഹൗസ് കോടതി കഴിഞ്ഞ ദിസവം മരണ വാറാന്‍റ് പുറപ്പെടുവിച്ചിരുന്നു. എന്നാൽ ശിക്ഷ നടപ്പാക്കാൻ ദിവസങ്ങൾ ബാക്കി നില്‍ക്കേ രണ്ട് പ്രതികൾ ശരിയായ രീതിയിൽ ഭക്ഷണം കഴിക്കുന്നില്ലെന്നും മറ്റൊരു പ്രതിയായ വിനയ് മരണ വാറന്‍റ് പുറപ്പെടുവിച്ച അന്ന് മുതൽ ഭക്ഷണം കഴിക്കുന്നത് പൂർണ്ണമായും നിർത്തിയിരിക്കുകയാണെന്നും ജയിൽ അധികൃതർ പറയുന്നു.

നാലുപേരും ഇരുപത്തി നാല് മണിക്കൂർ നിരീക്ഷണത്തിലാണ്. ഇവരെ പാർപ്പിച്ചിരിക്കുന്ന സെല്ലിന് പുറത്ത് ഷിഫ്റ്റ് അടിസ്ഥാനത്തിലാണ് പൊലീസുകാരെ കാവൽ നിർത്തിയിരിക്കുന്നത്.

ABOUT THE AUTHOR

...view details