നിർഭയ കേസ് പ്രതികൾക്ക് ദയാഹർജി സമർപ്പിക്കാമെന്ന് ജയിൽ ഡയറക്ടർ ജനറൽ - ഡയറക്ടർ ജനറൽ (ജയിൽ) സന്ദീപ് ഗോയൽ
പ്രതികൾക്കെതിരെ മരണ വാറണ്ട് പുറപ്പെടുവിക്കുന്നതിനുള്ള വാദം ജനുവരി ഏഴിലേക്ക് പട്യാല ഹൗസ് കോടതി മാറ്റിവച്ചിട്ടുണ്ട്.
ന്യൂഡൽഹി: നിർഭയ കേസിൽ ഏഴ് ദിവസത്തിനുള്ളിൽ പ്രതികൾക്ക് ദയാഹർജി സമർപ്പിക്കാമെന്ന് ഡയറക്ടർ ജനറൽ (ജയിൽ) സന്ദീപ് ഗോയൽ അറിയിച്ചു. ദയാഹർജി സമർപ്പിക്കാൻ ഏഴ് ദിവസത്തെ സമയമുണ്ടെന്ന് കേസിലെ നാല് പ്രതികളെയും അറിയിച്ചതായി ഗോയൽ പറഞ്ഞു. ദയാഹർജി സമർപ്പിക്കാത്ത പക്ഷം മറ്റ് നടപടികളുമായി മുന്നോട്ട് പോകുമെന്ന് ജയിൽ അധികൃതർ പറഞ്ഞു. കേസിൽ പ്രതികൾക്കെതിരെ മരണ വാറണ്ട് പുറപ്പെടുവിക്കുന്നതിനുള്ള വാദം ജനുവരി ഏഴിലേക്ക് പട്യാല ഹൗസ് കോടതി മാറ്റിവച്ചിട്ടുണ്ട്. സുപ്രീം കോടതിയിലും പട്യാല ഹൗസ് സമുച്ചയത്തിലും നടന്ന നടപടികൾക്ക് നിർഭയയുടെ മാതാപിതാക്കൾ സാക്ഷിയായിരുന്നു.