കേരളം

kerala

By

Published : Oct 11, 2019, 3:57 PM IST

Updated : Oct 11, 2019, 4:03 PM IST

ETV Bharat / bharat

ഷി ജിൻപിങ് ചെന്നൈയിലെത്തി; പ്രതിഷേധവുമായി ടിബറ്റന്‍ വിദ്യാര്‍ഥികള്‍

ചൈനീസ് പ്രസിഡന്‍റിനെതിരെ പ്രതിഷേധിക്കാനെത്തിയ നാല് വിദ്യാര്‍ഥികളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കനത്ത സുരക്ഷയാണ് ഹോട്ടലിന് ചുറ്റും ഒരുക്കിയിരിക്കുന്നത്

ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ് താമസിക്കുന്ന സ്റ്റാർ ഹോട്ടലിന് പുറത്ത് പ്രതിഷേധം

ചെന്നെെ:ഇന്ത്യാ-ചൈന അനൗപചാരിക ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് പിന്നാലെ ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങും ചെന്നൈയിലെത്തി. ഷി ജിന്‍പിങ്എത്തുന്ന ചെന്നൈയിലെ ഹോട്ടലിന് മുന്നിൽ ടിബറ്റൻ വിദ്യാർഥികൾ പ്രതിഷേധിച്ചു. ടിബറ്റന്‍ കൊടികളുമായാണ് പ്രതിഷേധക്കാർ എത്തിയത്. അഞ്ചുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.കനത്ത സുരക്ഷയാണ് ജിൻ‌പിങ്ങിനായി ഒരുക്കിയിരിക്കുന്നത്. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് 42 ടിബറ്റൻ സ്വദേശികൾ കരുതൽ കസ്റ്റഡിയിലാണ്. അർധസൈനിക വിഭാഗത്തിന് പുറമേ പൊലീസുകാരേയും സുരക്ഷക്കായി മഹാബലിപുരത്ത് വിന്യസിച്ചിട്ടുണ്ട്.

Last Updated : Oct 11, 2019, 4:03 PM IST

ABOUT THE AUTHOR

...view details