തെലങ്കാനയിൽ കനത്ത മഴക്കും ഇടിമിന്നലിനും സാധ്യതയെന്ന് ഐഎംഡി - Thunderstorm and Heavy Rainfall Warning
നിലവിൽ തെലങ്കാനയിൽ തെക്ക് പടിഞ്ഞാറൻ മൺസൂൺ സജീവമാണെന്ന് ഐഎംഡി അറിയിച്ചു.
തെലങ്കാനയിൽ കനത്ത മഴയും ഇടിമിന്നലിനും സാധ്യതയെന്ന് ഐഎംഡി
ഹൈദരാബാദ്: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളിൽ കനത്ത മഴക്കും ഇടിമിന്നലിനും സാധ്യതയെന്ന് ഐഎംഡി മുന്നറിയിപ്പ്.ഇന്നലെ വടക്കൻ തീരദേശ ഒഡീഷയിലും സമീപ പ്രദേശങ്ങളിലുമായിരുന്ന ന്യൂനമർദം പശ്ചിമ ബംഗാളിലേക്ക് നീങ്ങിയിട്ടുണ്ട്. നിലവിൽ തെലങ്കാനയിൽ തെക്ക് പടിഞ്ഞാറൻ മൺസൂൺ സജീവമാണ്. സംസ്ഥാനത്ത് പല പ്രദേശങ്ങളിലും ഇന്ന് കനത്ത മഴ ലഭ്യമായിട്ടുണ്ട്.