ബീഹാറിൽ രണ്ട് പേർ പരസ്പരം വെടിവെച്ചു മരിച്ചു
പ്രദേശത്ത് ഭരണ അധികാരങ്ങൾക്കായി രണ്ട് ഗ്രൂപ്പുകൾക്കിടയിലും തർക്കമുണ്ടായിരുന്നു.
പാട്ന: ബീഹാറിലെ മാൻസി തഹസിലിൽ നടന്ന സംഘർഷത്തിൽ രണ്ട് പേർ മരിച്ചു. ശനിയാഴ്ച നടന്ന സംഭവത്തിൽ മുൻ ഗ്രാമത്തലവന്മാരായ അമോദ് യാദവ്, ബ്രിജ് നന്ദൻ യാദവ് എന്നിവരാണ് മരിച്ചത്. പ്രദേശത്ത് ഭരണ അധികാരങ്ങൾക്കായി രണ്ട് ഗ്രൂപ്പുകൾക്കിടയിലും തർക്കമുണ്ടായിരുന്നു. ഇതാണ് മരണത്തിൽ കലാശിച്ചത്. ഇരുവരും പരസ്പരം വെടിയുതിർക്കുകയായിരുന്നു. കൂടുതൽ അന്വേഷണം നടക്കുന്നുണ്ടെന്ന് ഡിഎസ്പി അമർകാന്ത് ഝാ പറഞ്ഞു. മറ്റൊരു സംഭവത്തിൽ ബ്രിജ് നന്ദന്റെ ബന്ധുവായിരുന്ന സട്ടോ യാദവ് എന്നയാളും വെടിയേറ്റ് മരിച്ചിരുന്നു.