ലഖ്‌നൗ: ആഗ്രയിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. രൺവീർ, ഭാര്യ മീര, ഇവരുടെ 23കാരനായ മകൻ ബാബ്ലു എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹങ്ങൾ ടേപ്പുകളുമായി ബന്ധിപ്പിച്ചിരുന്നെന്നും വായിൽ പോളിത്തീൻ നിറച്ചിരുന്നതായും പൊലീസ് പറഞ്ഞു. വീട്ടിലെ ഗ്യാസ് സിലിണ്ടറിൽ നിന്ന് പൈപ്പും മാറ്റിയിട്ടുണ്ടായിരുന്നു.
ഉത്തർ പ്രദേശിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി - ലഖ്‌നൗ
രൺവീർ, ഭാര്യ മീര, ഇവരുടെ 23കാരനായ മകൻ ബാബ്ലു എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്
ഉത്തർ പ്രദേശിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി
പലചരക്കുകട നടത്തുന്ന രൺവീർ കട തുറക്കാതിരുന്നതിനെ തുടർന്ന് സംശയം തോന്നിയ പ്രദേശവാസികളാണ് മൃതദേഹം കണ്ടെത്തിയത്. തുടർന്ന് ഇവർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. അഡീഷണൽ ഡയറക്ടർ ജനറൽ അജയ് ആനന്ദ്, ഇൻസ്‌പെക്ടര്‍ ജനറൽ എ. സതീഷ് ഗണേഷ്, സീനിയർ പൊലീസ് സൂപ്രണ്ട് ബാബ്ലൂ കുമാർ എന്നിവർ ഫോറൻസിക് സംഘത്തോടൊപ്പം സ്ഥലത്തെത്തി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.