കേരളം

kerala

ETV Bharat / bharat

അരുണാചല്‍ പ്രദേശില്‍ മൂന്ന് പുതിയ ഇനം തവളകളെ കണ്ടെത്തി

അരുണാചലിലെ സുബന്‍സിരി ജില്ലയില്‍ നിന്ന് സുവോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യയിലെ ശാസ്‌ത്രജ്ഞരാണ് പുതിയയിനം തവളകളെ കണ്ടെത്തിയത്‌

By

Published : Jan 15, 2020, 5:53 PM IST

Talle Valley Wildlife Sanctuary  Zoological Survey of India  Three new frog species  Three new species of tiny frogs have been discovered  new species of tiny frogs have been discovered in Arunachal Pradesh  അരുണാചല്‍ പ്രദേശില്‍ മൂന്ന് പുതിയ ഇനം തവളകളെ കണ്ടെത്തി  മൂന്ന് പുതിയ ഇനം തവളകളെ കണ്ടെത്തി
അരുണാചല്‍ പ്രദേശില്‍ മൂന്ന് പുതിയ ഇനം തവളകളെ കണ്ടെത്തി

ഷില്ലോങ്: അരുണാചല്‍ പ്രദേശില്‍ മൂന്ന് പുതിയ ഇനം തവളകളെ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. അരുണാചലിലെ സുബന്‍സിരി ജില്ലയില്‍ നിന്ന് സുവോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യയിലെ ശാസ്‌ത്രജ്ഞരാണ് പുതിയ ഇനം തവളകളെ കണ്ടെത്തിയത്‌. അടുത്തിടെ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്‌.

ഒരു നാണയത്തില്‍ ഇരിക്കാനാകുന്നവിധം വലുപ്പം മാത്രമുള്ളതാണ് പുതിയ ഇനം തവളയെന്ന് സുവോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യയിലെ ശാസ്‌ത്രജ്ഞന്‍ ഭാസ്‌കര്‍ സൈക്കിയ പറഞ്ഞു. ടാലി വാലി വന്യജീവി സംരക്ഷണ സങ്കേതത്തില്‍ നിന്നും കണ്ടെത്തിയ പുതിയ ഇനം തവളകൾക്ക് ല്യുറാന ഹിമാലയ, ല്യുറാന ഇന്തിക്ക, ല്യുറാന മിനുറ്റ എന്നാണ് പേര് നല്‍കിയിരിക്കുന്നത്‌. 2015-2016 ല്‍ ജൈവ വൈവിധ്യത്തെക്കുറിച്ചുള്ള പഠനത്തിനിടയിലാണ് സുവോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യയിലെ ശാസ്‌ത്രജ്ഞനായ ബിക്രംജിത്‌ സിന്‍ഹ പുതിയ ഇനത്തെ കണ്ടെത്തിയത്‌. ഇതിന് മുന്‍പും സൈക്കിയയും സിന്‍ഹയും മേഗോഫൈറസ്‌ പാഷിപ്രോക്‌ടസ്‌ എന്ന അപൂര്‍വയിനം തവളയെ കണ്ടെത്തിയിട്ടുണ്ട്‌.

ABOUT THE AUTHOR

...view details