കേരളം

kerala

ETV Bharat / bharat

ചത്തീസ്‌ഗഢില്‍ മൂന്ന് നക്‌സലുകളെ സുരക്ഷാസേന വധിച്ചു - ചത്തീസ്‌ഗഢില്‍ മൂന്ന് നക്‌സലുകളെ സുരക്ഷാസേന വധിച്ചു

പ്രദേശത്തെ റോഡുകള്‍ നക്‌സലുകള്‍ കുഴിച്ചതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനക്കിടെയാണ് ഏറ്റുമുട്ടലുണ്ടായത്

ചത്തീസ്‌ഗഢില്‍

By

Published : Sep 15, 2019, 2:06 AM IST

റായ്‌പൂര്‍: ചത്തീസ്‌ഗഢിലെ സുക്‌മയില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് നക്‌സലുകള്‍ കൊല്ലപ്പെട്ടു. പൊലീസിന്‍റെ ജില്ലാ റിസര്‍വ് ഗാര്‍ഡിന്‍റെ ഒരു സംഘം വൈകിട്ട് പട്രോളിങ് നടത്തുന്നതിനിടെയാണ് തട്മെറ്റ്ല-മുക്രംനുള്ള വനമേഖലക്ക് സമീപം വെടിവെപ്പ് ഉണ്ടായത്. പ്രദേശത്തെ റോഡുകള്‍ നക്‌സലുകള്‍ കുഴിച്ചതായി വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് നക്‌സല്‍ വിരുദ്ധസേന തലവന്‍ പി സുന്ദര്‍രാജിന്‍റെ നേതൃത്വത്തിലുള്ള സംഘം പരിശോധനക്കെത്തിയത്. പ്രദേശത്ത് സുരക്ഷാസേന നിരീക്ഷണം ശക്തമാക്കി.

For All Latest Updates

ABOUT THE AUTHOR

...view details