ജയ്പൂർ: രാജസ്ഥാനിൽ കൊവിഡ് ബാധിച്ച് മൂന്ന് പേർ കൂടി മരിച്ചു. സംസ്ഥാനത്തെ കൊവിഡ് മരണസംഖ്യ 443 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 204 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 19,256 ആയി ഉയർന്നു.
രാജസ്ഥാനിൽ മൂന്ന് കൊവിഡ് മരണം കൂടി - രാജസ്ഥാനിൽ കൊവിഡ്
സംസ്ഥാനത്തെ കൊവിഡ് മരണസംഖ്യ 443 ആയി.
കൊവിഡ് മരണം
15,352 രോഗികൾ സുഖം പ്രാപിച്ചു. സംസ്ഥാനത്ത് ഇപ്പോൾ 3,461 സജീവ കൊവിഡ് -19 കേസുകളുണ്ട്. പുതിയ 204 കേസുകളിൽ 36 എണ്ണം ബാർമറിൽ നിന്നാണ്. ബിക്കാനെറിൽ 25, നാഗൗർ 23, ധോൽപൂർ പാലിയിൽ എന്നിവിടങ്ങളിൽ നിന്ന് 21 കേസുകൾ വീതവും, ജയ്പൂരിൽ 17, ദുൻഗർപൂരിൽ 13, ജുഞ്ജുനു, ജലൂർ എന്നിവിടങ്ങളിൽ 11 വീതം, കോട്ട എട്ട്, ഉദയ്പൂരിൽ നാല്, ഭരത്പൂർ മൂന്ന്, കരൗലി, ദൗസ, രാജ്സമന്ദ്, സവൈമധോപൂർ എന്നിവിടങ്ങളിൽ ഓരോ കേസുമാണ് റിപ്പോർട്ട് ചെയ്തത്.