ജാര്‍ഖണ്ഡ്: സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. ജാർഖണ്ഡിലെ പശ്ചിമ സിംഗ്ബും ജില്ലയിലാണ് ആക്രമണമുണ്ടായത്. ചിരുഗ്രേദ വില്ലേജില്‍ സി.പി.ഐ മാവേയിസ്റ്റ് പ്രിതിനിധിയെ കണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ സേന തെരച്ചില്‍ നടത്തുകയായിരുന്നു. സി.ആര്‍.പി.എഫും സംസ്ഥാന പൊലീസുമാണ് തെരച്ചില്‍ നടത്തിയതെന്ന് പൊലീസ് സൂപ്രണ്ട് ഇന്ദ്രജിത്ത് മഹത പറഞ്ഞു.
ജാര്‍ണ്ഡില്‍ മൂന്ന് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു - പൊലീസ്
ചിരുഗ്രേദ വില്ലേജില്‍ സി.പി.ഐ മാവേയിസ്റ്റ് പ്രിതിനിധിയെ കണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ സേന തെരച്ചില്‍ നടത്തുകയായിരുന്നു.
ഏറ്റുമുട്ടല്‍ ജാര്‍ണ്ഡില്‍ മൂന്ന് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു
സേനക്ക് നേരെ മാവോയിസ്റ്റുകള്‍ വെടി ഉതിര്‍ക്കുകയായിരുന്നു. പ്രത്യാക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. ഇവരില്‍ നിന്നും ആയുധങ്ങളും സേന കണ്ടെത്തിയിട്ടുണ്ട്. മാര്‍ച്ച് 17ന് മാവോയിസ്റ്റുകള്‍ നടത്തിയ ആക്രമണത്തില്‍ 17 സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. ഇതോടെ മാവോയിസ്റ്റ് ആക്രമണങ്ങള്‍ക്കായി പ്രത്യേക സംഘത്തെ സേന നിയോഗിച്ചിട്ടുണ്ട്.