യുപിയിൽ ബൈക്കപകടം; ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു - Three killed accident in UP
ഞായറാഴ്‌ചയാണ് അപകടം നടന്നത്. രണ്ട് സ്‌ത്രീകളടക്കം അഞ്ച് പേരാണ് ബൈക്കിൽ സഞ്ചരിച്ചിരുന്നത്.
ലക്‌നൗ: ബൈക്ക് നിയന്ത്രണം വിട്ട് റോഡിൽ വീണ് അപകടം. അപകടത്തിൽ മൂന്ന് പേർ മരിക്കുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. ഞായറാഴ്‌ചയാണ് അപകടം നടന്നത്. രണ്ട് സ്‌ത്രീകളടക്കം അഞ്ച് പേരാണ് ബൈക്കിൽ സഞ്ചരിച്ചിരുന്നത്. എതിർദിശയിൽ നിന്നും മറ്റൊരു വാഹനം വരുന്നതിനിടെ ബൈക്ക് തിരിക്കാൻ ശ്രമിച്ചപ്പോഴാണ് റോഡിലേക്ക് മറിഞ്ഞത്. അശോക് (40), ജയ്‌മാല (40), എട്ട് വയസുള്ള കുട്ടി എന്നിവരാണ് മരിച്ചത്. ജയ്‌മാലയുടെ മകൾ സുമനും, സുമന്‍റെ മൂന്ന് വയസുള്ള കുട്ടിക്കും ഗുരുതര പരുക്കേറ്റു. മരിച്ചവരുടെ മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു. പരിക്കേറ്റവർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.