കേരളം

kerala

ETV Bharat / bharat

പൂഞ്ചില്‍ പാക് ഷെല്ലാക്രമണം; മൂന്ന് ഗ്രാമീണര്‍ കൊല്ലപ്പെട്ടു - അതിര്‍ത്തിയില്‍ വെടിവെപ്പ്

ഭാര്യയും ഭര്‍ത്താവും അവരുടെ 12 വയസുള്ള കുട്ടിയുമാണ് കൊല്ലപ്പെട്ടത്.

pak shelling in poonch  three killed  pak attack  പൂഞ്ച്  പാകിസ്ഥാന്‍  അതിര്‍ത്തിയില്‍ വെടിവെപ്പ്  ഇന്ത്യന്‍ സൈന്യം
പൂഞ്ചില്‍ പാക് ഷെല്ലാക്രമണം; മൂന്ന് ഗ്രാമീണര്‍ കൊല്ലപ്പെട്ടു

By

Published : Jul 18, 2020, 1:55 AM IST

ശ്രീനഗര്‍: അതിര്‍ത്തിയില്‍ വീണ്ടും പാക്കിസ്ഥാന്‍റെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം. വെള്ളിയാഴ്‌ച രാത്രിയോടെ പൂഞ്ചിലെ ഖാരി കര്‍മാര അതിര്‍ത്തിയിലുണ്ടായ പാക് ഷെല്ലാക്രമണത്തില്‍ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു. ഭാര്യയും ഭര്‍ത്താവും അവരുടെ 12 വയസുള്ള കുട്ടിയുമാണ് കൊല്ലപ്പെട്ടത്. ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തിട്ടുണ്ട്. പ്രകോപനം രൂക്ഷമായതോടെ ഇന്ത്യയും തിരിച്ചടിച്ചു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി കടുത്ത സംഘര്‍ഷമാണ് മേഖലയില്‍ നിലനില്‍ക്കുന്നത്.

ABOUT THE AUTHOR

...view details