അനധികൃതമായി ഇന്ത്യയിൽ കടന്ന നൈജീരിയൻ സ്വദേശികൾ പിടിയിൽ
മൂവരും ബംഗ്ലാദേശിൽ നിന്ന് ത്രിപുര വഴിയാണ് ഇന്ത്യയിലേക്ക് കടന്നത്
അനധികൃതമായി ഇന്ത്യയിൽ കടന്ന നൈജീരിയൻ സ്വദേശികൾ പിടിയിൽ
ഗുവഹത്തി:രേഖകളില്ലാതെ ഇന്ത്യയിൽ പ്രവേശിച്ച നൈജീരിയൻ സ്വദേശികളെന്ന് സംശയിക്കുന്ന മൂന്നുപേരെ അസം പൊലീസ് കസ്റ്റഡിയിലെടുത്തു. നാംഡി ബെർണാഡ് നവാലി, പ്രിൻസ് പോൾ, ഈസ് കോളിൻസ് എന്നിവരാണ് പൊലീസ് പിടിയിലായത്. ഇന്നലെ ദേശീയ പാത എട്ടിൽ ചുരൈബാരി ചെക്ക് പോയിന്‍റിൽ നടന്ന പൊലീസ് പരിശോധനയിൽ ആണ് ഇവർ പിടിയിലായത്. മൂവരും ബംഗ്ലാദേശിൽ നിന്ന് ത്രിപുര വഴിയാണ് ഇന്ത്യയിലേക്ക് കടന്നതെന്നും അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു.