പുതുച്ചേരി: പുതുച്ചേരിയിൽ കൊവിഡ് ബാധിച്ച് മൂന്ന് പേർ മരിച്ചു. പുതുച്ചേരിയിൽ പുതുതായി 58 പേർക്കുകൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ രോഗ ബാധിതരുടെ എണ്ണം 1,890 ആയി. നിലവിൽ 800 പേർ ചികിത്സയിലാണ്. കഴിഞ്ഞ ദിവസം 52 പേർ രോഗമുക്തി നേടി.
പുതുച്ചേരിയിൽ കൊവിഡ് ബാധിച്ച് മൂന്ന് പേർ മരിച്ചു
പുതുച്ചേരിയിലെ രോഗ ബാധിതരുടെ എണ്ണം 1,890 ആയി. നിലവിൽ 800 പേർ ചികിത്സയിലാണ്.
പുതുച്ചേരിയിൽ കൊവിഡ് ബാധിച്ച് മൂന്ന് പേർ മരിച്ചു
ഇന്ദിരാഗാന്ധി മെഡിക്കൽ കോളജ് ആശുപത്രിയിലാണ് കൊവിഡ് രോഗികൾ മരിച്ചത്. ഇതോടെ മരണസംഖ്യ 28 ആയി. 48 പേർ പുതുച്ചേരിയിലെ ആശുപത്രികളിൽ നിന്നും മറ്റ് നാലുപേരെ യാനാമിലെ സർക്കാർ ആശുപത്രിയിൽ നിന്നുമാണ് ഡിസ്ചാർജ് ചെയ്തത്. ഇതുവരെ 1062 പേർ രോഗമുക്തി നേടി.