കേരളം

kerala

ETV Bharat / bharat

സ്മൃതി ഇറാനിയുടെ സഹായിയുടെ കൊലപാതകം; മൂന്ന് പേര്‍ പിടിയില്‍

12 മണിക്കൂറിനകം കേസ് തെളിയിക്കണമെന്ന് ഡിജിപിക്കു മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിർദേശം നൽകിയിരുന്നു

സുരേന്ദ്ര സിങ്

By

Published : May 27, 2019, 8:48 PM IST

ഉത്തർപ്രദേശ്:ബിജെപി എംപി സ്മൃതി ഇറാനിയുടെ അടുത്ത സഹായിയും അമേഠിയിലെ മുൻ ഗ്രാമതലവനുമായ സുരേന്ദ്ര സിങ്ങിന്‍റെ കൊലപാതകത്തില്‍ മൂന്ന് പേര്‍ പിടിയില്‍. അഞ്ച് പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ രണ്ടുപേർ ഒളിവിലാണ്. ഇവരെ ഉടൻ തന്നെ അറസ്റ്റ് ചെയ്യുമെന്ന് ഉത്തർപ്രദേശ് ഡിജിപി പ്രകാശ് സിങ് അറിയിച്ചു. പ്രാദേശിക രാഷ്ട്രീയ വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് റിപ്പോർട്ട്.

ഞായറാഴ്ച പുലർച്ചെയാണ് സുരേന്ദ്ര സിങ് വെടിയേറ്റ് മരിച്ചത്. ബറൗലിയ മുൻ ഗ്രാമത്തലവൻ കൂടിയായ ഇയാളെ ശനിയാഴ്ച രാത്രി ഉറങ്ങുന്നതിനിടെ ബൈക്കിലെത്തിയ സംഘം വീട്ടിൽ അതിക്രമിച്ച് കയറി വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു.

ABOUT THE AUTHOR

...view details