മുംബൈ; ശബരിമല യുവതി പ്രവേശന വിധിക്ക് ശേഷം തനിക്ക് വധഭീഷണിയുണ്ടായതായി ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്‍റെ വെളിപ്പെടുത്തല്‍. മുംബൈയില്‍ നടന്ന ചടങ്ങിലാണ് ശബരിമല വിധിക്ക് ശേഷം ഉണ്ടായ ഭീഷണിയെ കുറിച്ച് സുപ്രീംകോടതി ജസ്റ്റിസിന്‍റെ വെളിപ്പെടുത്തല്‍. വിധിക്ക് പിന്നാലെ തനിക്ക് എതിരെ സാമൂഹിക മാധ്യമങ്ങളില്‍ ഹീനമായ ഭീഷണിയും അധിക്ഷേപവും ഉണ്ടായതായി ഒപ്പം പ്രവർത്തിക്കുന്നവർ വിവരം നല്‍കിയിരുന്നു. വിധിക്ക് ശേഷം സാമൂഹിക മാധ്യമങ്ങളിലെ സന്ദേശങ്ങൾ വായിക്കരുതെന്ന് ലോ ക്ലർക്കുമാരും സഹപ്രവർത്തകരും അറിയിച്ചിരുന്നു.
ശബരിമല വിധിക്ക് ശേഷം ഭീഷണി; വിധിയില്‍ ഉറച്ചുനില്‍ക്കുന്നതായി ജസ്റ്റിസ് ചന്ദ്രചൂഡ് - Threat after Sabarimala verdict
വിധിക്ക് പിന്നാലെ സാമൂഹിക മാധ്യമങ്ങളില്‍ ഹീനമായ ഭീഷണിയും അധിക്ഷേപവും ഉണ്ടായതായി ഒപ്പം പ്രവർത്തിക്കുന്നവർ വിവരം നല്‍കിയിരുന്നു. സന്ദേശങ്ങൾ പലതും ഭയപ്പെടുത്തുന്നതായിരുന്നു. സുരക്ഷയില്‍ ആശങ്കയുള്ളതുകൊണ്ട് സഹപ്രവർത്തകരില്‍ പലരും ഉറങ്ങിയിരുന്നില്ലെന്നും ചന്ദ്രചൂഡ് വെളിപ്പെടുത്തി.
സന്ദേശങ്ങൾ പലതും ഭയപ്പെടുത്തുന്നതായിരുന്നു. സുരക്ഷയില്‍ ആശങ്കയുള്ളതുകൊണ്ട് സഹപ്രവർത്തകരില്‍ പലരും ഉറങ്ങിയിരുന്നില്ലെന്നും ചന്ദ്രചൂഡ് പറഞ്ഞു. ശബരിമല യുവതി പ്രവേശന വിധിയില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് വ്യക്തമാക്കി. സ്ത്രീകളെ അകറ്റി നിർത്തുന്ന സമ്പ്രദായം തൊട്ടുകൂടായ്മയ്ക്ക് തുല്യമാണെന്നും ആരാധനാ സ്വാതന്ത്ര്യത്തിനുള്ള അവകാശം ഭരണഘടന അനുവദിക്കുന്നുണ്ടെന്നും ജസ്റ്റിസ് വ്യക്തമാക്കി. വ്യക്തിപരമായ നിലപാടുകൾക്കപ്പുറത്ത് ജഡ്ജിമാർ എല്ലാ അഭിപ്രായങ്ങളും കണക്കിലെടുത്ത് വേണം നിലപാട് സ്വീകരിക്കാനെന്നും ഡിവൈ ചന്ദ്രചൂഡ് പറഞ്ഞു.