തമിഴ്‌നാട്ടിൽ ഡോക്ടർമാരുടെ പണിമുടക്ക്; രോഗികൾ ദുരിതത്തിൽ - ആയിരക്കണക്കിന് രോഗികൾ ദുരിതത്തിൽ
ഡിഎംകെ പ്രസിഡന്‍റ് എം.കെ സ്റ്റാലിൻ സമരം ചർച്ചയിലൂടെ പരിഹരിക്കാൻ തമിഴ്‌നാട് സർക്കാരിനോടും പണിമുടക്കിയ ഡോക്ടർമാരോടും അഭ്യർഥിച്ചു.
ചെന്നൈ: ശമ്പള വർദ്ധന ആവശ്യപ്പെട്ട് തമിഴ്‌നാട്ടിൽ ഡോക്ടർമാർ നടത്തുന്ന പണിമുടക്കിനെ തുടർന്ന് രോഗികൾ ദുരിതത്തില്‍. സർക്കാർ ആശുപത്രികളിലെ 17,000 ഡോക്ടർമാരാണ് സമരം ചെയ്യുന്നത്. വെള്ളിയാഴ്ച്ച മുതലാണ് സമരം തുടങ്ങിയത്. ശമ്പള വർദ്ധന കൂടാതെ, സമയപരിധിയിലുള്ള പ്രമോഷൻ നടപ്പാക്കണമെന്നും ആശുപത്രികളിലെ ഡോക്ടർമാരുടെ എണ്ണം കുറയ്ക്കരുതെന്നും ഡോക്ടർമാർ ആവശ്യപ്പെടുന്നു. അതേസമയം, ഡിഎംകെ പ്രസിഡന്‍റ് എം.കെ സ്റ്റാലിൻ സമരം ചർച്ചയിലൂടെ പരിഹരിക്കാൻ തമിഴ്‌നാട് സർക്കാരിനോടും പണിമുടക്കിയ ഡോക്ടർമാരോടും അഭ്യർഥിച്ചു.