കേരളം

kerala

ETV Bharat / bharat

വന്ദേമാതരം ആലപിക്കാത്തവരെ പാകിസ്ഥാനിലേക്ക് അയക്കണമെന്ന് ബിജെപി എംഎൽഎ - mla

ഗാനത്തെ അംഗീകരിക്കാൻ കഴിയാത്തവർക്ക് ഇന്ത്യയിൽ ജീവിക്കാൻ അവകാശമില്ലെന്നായിരുന്നു ബിജെപി എംഎല്‍എ സുരേന്ദ്ര സിംഗിന്‍റെ പ്രസ്താവന.

സുരേന്ദ്ര സിംഗ്

By

Published : Apr 27, 2019, 8:37 AM IST

ഉത്തർപ്രദേശ്: വന്ദേമാതരം ആലപിക്കാത്തവരെ പാകിസ്ഥാനിലേക്ക് അയക്കണമെന്ന വിവാദ പ്രസ്താവനയുമായി യുപിയിലെ ബിജെപി എംഎൽഎ സുരേന്ദ്ര സിംഗ്. വന്ദേമാതരം ആലപിക്കാത്തവര്‍ക്ക് ഇന്ത്യയിൽ ജീവിക്കാൻ യാതൊരു അവകാശവുമില്ല. തനിക്ക് അതിനുള്ള അധികാരമുണ്ടായിരുന്നെങ്കിൽ താൻ അത്തരം ആളുകളെ പാകിസ്ഥാനിലേക്ക് അയക്കുമായിരുന്നെന്നും സുരേന്ദ്ര സിംഗ് പറഞ്ഞു. ഇന്ത്യയിൽ ജീവിക്കുന്നവർക്ക് വന്ദേമാതരം വികാരമാണ്. സംസ്കൃതത്തിലുള്ള ഈ ഗാനം ഉറുദു ഭാഷയിലേക്കും പരിഭാഷ ചെയ്യാവുന്നതാണെന്നും സുരേന്ദ്ര സിംഗ് അഭിപ്രായപ്പെട്ടു.

ഇറ്റലിയില്‍ നര്‍ത്തകിയായിരുന്ന സോണിയാ ഗാന്ധിയെ രാജീവ് ഗാന്ധി വിവാഹം ചെയ്തതുപോലെ, കോണ്‍ഗ്രസില്‍ ചേർന്ന സപ്‌ന ചൗധരിയെ രാഹുൽ ഗാന്ധി വിവാഹം ചെയ്യണമെന്ന് നേരത്തെ സുരേന്ദ്ര സിംഗ് വിവാദ പ്രസ്താവന നടത്തിയിരുന്നു.

ABOUT THE AUTHOR

...view details