ഇസ്‌ലാമാബാദ്:കശ്‌മീർ വിഷയത്തിൽ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള ഏക മാർഗം മൂന്നാം കക്ഷി അനുരഞ്ജനമാണെന്ന് വിദേശകാര്യ മന്ത്രി ഷാ മെഹ്മൂദ് ഖുറേഷി പറഞ്ഞു. പാകിസ്ഥാന്‍ അനുരഞ്ജന ചർച്ചക്ക് തയ്യാറാണെന്നാണ് ഇതു വഴി മന്ത്രി വ്യക്തമാക്കിയത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ചർച്ച ഇനി സാധ്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കശ്‌മീർ വിഷയത്തിൽ ഏക വഴി അനുരഞ്ജനം; പാകിസ്ഥാൻ വിദേശകാര്യ മന്ത്രി
കശ്‌മീർ പ്രശ്‌നം ആഭ്യന്തര വിഷയമാണെന്നും മൂന്നാം കക്ഷി മധ്യസ്ഥത ആവശ്യമില്ലെന്നുമാണ് ഇന്ത്യയുടെ നിലപാട്
ചർച്ചയിലൂടെ പ്രശ്‌നം കൈകാര്യം ചെയ്യാൻ യുഎൻ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടെറസ് ഇരുപക്ഷത്തോടും അഭ്യർത്ഥിച്ചതിനെ തുടർന്നാണ് പ്രതികരണം. കശ്‌മീർ വിഷയത്തിൽ ജനീവയിൽ നടന്ന ഐക്യരാഷ്ട്ര മനുഷ്യാവകാശ സമിതിയുടെ 42-ാമത് സെഷനിൽ ഇന്ത്യയുടെയും പാകിസ്ഥാന്‍റെയും പ്രതിനിധികൾ തമ്മിലുള്ള വാക്കുതർക്കത്തിനിടെയാണ് സെക്രട്ടറി ജനറൽ അഭ്യർത്ഥന നടത്തിയത്. ഇരുപക്ഷവും ആവശ്യപ്പെട്ടാൽ മാത്രമേ അനുരഞ്ജന നിലപാടെടുക്കുകയുള്ളൂ. എന്നാൽ കശ്‌മീർ പ്രശ്‌നം ആഭ്യന്തര വിഷയമാണെന്നും മൂന്നാം കക്ഷി മധ്യസ്ഥത ആവശ്യമില്ലെന്നുമാണ് ഇന്ത്യയുടെ നിലപാട്.