ബാംഗളൂരു: കർണാടകയിലെ ഹൊസനഗറിൽ മാസ്ക് ധരിക്കാത്തതിന് പിഴ ചുമത്തപ്പെട്ട രണ്ട് പേർ പൊലീസിന്റെ ബൈക്ക് മോഷ്ടിച്ചു.
കർണാടകയിൽ പിഴ ചുമത്തപ്പെട്ട രണ്ട് പേർ പൊലീസിന്റെ ബൈക്ക് മോഷ്ടിച്ചു
മാസ്ക് ധരിക്കാത്തതിന് പിഴ ചുമത്തപ്പെട്ട രണ്ട് പേരാണ് സ്റ്റേഷനിൽ വെച്ചിരുന്ന ബൈക്കുമായി കടന്നുകളഞ്ഞത്
ഹൊസനഗർ പൊലീസ് സ്റ്റേഷനിൽ പരിശോധനക്കിനിടെ മാസ്ക്ക് ധരിക്കാതെ വന്ന പ്രതികൾക്ക് പൊലീസ് പിഴ നൽകിയ ശേഷം പിഴ തുക ആവശ്യപ്പെട്ടു. എന്നാൽ അവരുടെ പക്കൽ തുക ഇല്ലാത്തതിനാൽ പൊലീസ് പ്രതിളെ സ്റ്റേഷനിൽ കൊണ്ട് പോയ ശേഷം കേസ് എടുത്ത് വിട്ടയച്ചു.
പൊലീസ് സ്റ്റേഷനിൽ നിന്ന് പോയ മോഷ്ടാക്കൾ സ്റ്റേഷന് മുന്നിലുള്ള കടയിലേക്ക് പോയി തങ്ങളുടെ ബൈക്കിന്റെ താക്കോൽ നഷ്ടപ്പെട്ടതായി പറഞ്ഞ് കടയിൽ നിന്ന് ഒരു ബൈക്കിന്റെ കീ വാങ്ങി സ്റ്റേഷനിൽ ഉണ്ടായിരുന്ന പൊലീസ് ബൈക്കുമായി കടന്നുകളയുകയായിരുന്നു. ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകാൻ നോക്കിയപ്പോഴാണ് പൊലീസുകാരന്റെ ബൈക്ക് മോഷ്ടിച്ചതായി അറിയുന്നത്. ഹോസനഗർ പൊലീസ് സ്റ്റേഷനിൽ ബൈക്ക് മോഷണ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.