കേരളം

kerala

ETV Bharat / bharat

ഫിറംഗി മഹലിലെ ഒത്തുചേരലിന്‍റെ 'വന്ദേമാതരം' - ലഖ്‌നൗ

ഗാന്ധി ലഖ്‌നൗ സന്ദർശിച്ചപ്പോഴെക്കെയും താമസിക്കാനായി തെരഞ്ഞെടുത്തത്  ഫിറംഗി മഹലിനെയാണ്

ഫിറംഗി മഹലിലെ ഒത്തുചേരലിന്‍റെ 'വന്ദേമാതരം'

By

Published : Sep 4, 2019, 7:56 AM IST

ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തിലെ അവിസ്‌മരണീയമായ രംഗങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച ഉദ്യാനമാണ് അമീറുദൗല. ലഖ്‌നൗവിലെ അമിനാബാദിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. 1929ലെ ലഖ്‌നൗ കോണ്‍ഗ്രസ് സെഷന്‍ ഇവിടെയാണ് കൂടിയത്. ഈ വേദിയില്‍ വെച്ചാണ് ഇന്ത്യയുടെ ത്രിവര്‍ണ പതാക ആദ്യമായി ഉയര്‍ത്തിയത്. പണ്ഡിറ്റ് മോത്തിലാൽ നെഹ്രു, ഗോവിന്ദ് ബല്ലഭ് പന്ത് എന്നിവർ സമരസേനാനികളെ അഭിസംബോധന ചെയ്‌തതും ഈ ഉദ്യാനത്തില്‍ വെച്ചാണ്.

ഫിറംഗി മഹലിലെ ഒത്തുചേരലിന്‍റെ 'വന്ദേമാതരം'
1934 ൽ മഹാത്മാഗാന്ധി ഉദ്യാനം സന്ദര്‍ശിച്ചിരുന്നു. പിറ്റേ വര്‍ഷം കോണ്‍ഗ്രസിന്‍റെ അന്‍പതാം വാര്‍ഷികാഘോഷത്തില്‍ പങ്കെടുക്കാന്‍ ഗാന്ധിജി വീണ്ടും ഇവിടെയെത്തി. ഗാന്ധിയില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട ഗംഗ പ്രസാദ് വര്‍മ എന്ന വ്യക്തി ഈ സ്ഥലം വാങ്ങി. അവിടെ മനോഹരമായ ഉദ്യാനം രൂപകല്‍പന ചെയ്‌തു. ഉദ്യാനത്തിന് പിന്നിലായി ഗംഗ പ്രസാദ് വർമ സ്‌മാരക ഭവൻ സ്ഥിതിചെയ്യുന്നു.

ഗാന്ധി ലഖ്‌നൗ സന്ദർശിച്ചപ്പോഴെക്കെയും താമസിക്കാനായി തെരഞ്ഞെടുത്തത് ഫിറംഗി മഹലിനെയാണ്. ഇവിടെ വച്ചാണ് ഖിലാഫത്ത് പ്രസ്ഥാനത്തിനായി ഗാന്ധിജി മൗലാന ഷൗക്കത്തലിയെ സജ്ജമാക്കിയത്. മുമ്പ് ഫിറംഗി മഹലിലെ ഓരോ ഒത്തുചേരലിലും ആളുകൾ ആദ്യം 'വന്ദേമാതരം' പറഞ്ഞതിനുശേഷമായിരുന്നു 'അല്ലാഹു അക്ബർ എന്ന് ഉരുവിട്ടിരുന്നത്. ഇപ്പോഴവിടെ 'വന്ദേമാതരം' എന്ന വാക്യത്തിന് ധാരാളം നിയന്ത്രണങ്ങളുണ്ട്.

ABOUT THE AUTHOR

...view details