പാക് പ്രകോപനത്തിന്‍റെ സാഹചര്യത്തിൽ അതിര്‍ത്തിയിൽ അതീവ ജാഗ്രത. സ്ഥിതിഗതികൾ വിലയിരുത്താൻ അഭ്യന്തരമന്ത്രി രാജ്നാഥ് സിംഗും പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമനും ഉന്നതതല യോഗം വിളിച്ചു. മൂന്ന് സൈനിക മേധാവികളുമായി പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമൻ ചര്‍ച്ച നടത്തി. വൈകിട്ട് പ്രധാനമന്ത്രി വിളിച്ച് ചേര്‍ത്ത സുരക്ഷാകാര്യങ്ങൾക്കുള്ള മന്ത്രിസഭാ സമിതി യോഗത്തിൽ സ്വീകരിക്കേണ്ട നിലപാടും ചര്‍ച്ചയായെന്നാണ് വിവരം.
സുരക്ഷ വിലയിരുത്തി രാജ്നാഥ് സിംഗ്; നിര്‍മലാ സീതാരാമൻ സേനാമേധാവികളെ കണ്ടു
അടിയന്തര സാഹചര്യം നേരിടാൻ സജ്ജമാണെന്ന് യോഗത്തിൽ സേനാമേധാവികൾ വ്യക്തമാക്കിയതെന്നാണ് വിവരം.
നിര്‍മലാ സീതാരാമനും രാജ്നാഥ് സിംഗും സേനാമേധാവികളെ കണ്ടു
അര്‍ധസൈനിക വിഭാഗങ്ങളുടെ തലവൻമാരും രഹസ്യാന്വേഷണ വിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥരുമായാണ് ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗിന്‍റെ കൂടിക്കാഴ്ച. അടിയന്തര സാഹചര്യം നേരിടാൻ സജ്ജമാണെന്നാണ് യോഗത്തിൽ സേനാമേധാവികൾ വ്യക്തമാക്കിയതെന്നാണ് വിവരം. പാക് പ്രകോപനത്തിന് ശേഷം ഇന്നലെ രാത്രി പ്രധാനമന്ത്രി സേനാമേധാവികളുമായി ഒന്നരമണിക്കൂര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.