കേരളം

kerala

ജമ്മു കശ്‌മീരിൽ ആറാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു

By

Published : Dec 13, 2020, 7:06 AM IST

Updated : Dec 13, 2020, 11:12 AM IST

31 നിയോജകമണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്

The sixth phase of polling in Jammu and Kashmir  Jammu and Kashmir election  ജമ്മു കശ്‌മീരിൽ ആറാം ഘട്ട വോട്ടെടുപ്പ് ഇന്ന്  ജില്ലാ വികസന കൗൺസിൽ (ഡിഡിസി) ആറാം ഘട്ട വോട്ടെടുപ്പ്  District Development Council (DDC) polls  ജമ്മു കശ്‌മീർ തെരഞ്ഞെടുപ്പ്
ജമ്മു കശ്‌മീരിൽ ആറാം ഘട്ട വോട്ടെടുപ്പ് ഇന്ന്

ശ്രീനഗർ: ജമ്മു കശ്‌മീരിൽ ജില്ലാ വികസന കൗൺസിൽ (ഡിഡിസി) ആറാം ഘട്ട വോട്ടെടുപ്പ് തുടരുന്നു. വോട്ടിങ് ശതമാനം 8.98 ആയി ഉയർന്നു. കശ്‌മീർ ഡിവിഷനിൽ 14 സീറ്റുകളും, ജമ്മു ഡിവിഷനിൽ 17 സീറ്റുകളും ഉൾപ്പെടെ 31 നിയോജകമണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. 47 വനിതകളടക്കം 124 സ്ഥാനാർഥികളാണ് കശ്‌മീർ ഡിവിഷനിലെ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. ജമ്മു ഡിവിഷനിൽ 53 വനിതകളടക്കം 121 സ്ഥാനാർഥികളുണ്ട്‌.

31 നിയോജകമണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്

390,432 പുരുഷന്മാരും, 357,869 സ്‌ത്രീകളും ഉൾപ്പെടെ 748,301 വോട്ടർമാരുണ്ട്. കശ്‌മീർ ഡിവിഷനിൽ 1208 പോളിങ് സ്റ്റേഷനുകളും, ജമ്മു ഡിവിഷനിൽ 863 പോളിങ് സ്റ്റേഷനുകളുമുണ്ട്. ആറാംഘട്ട തെരഞ്ഞെടുപ്പിന് ആവശ്യമായ ഉദ്യോഗസ്ഥരുടെ നിയമനം, തെരഞ്ഞെടുപ്പ് സാമഗ്രികൾ, സുരക്ഷാ ക്രമീകരണങ്ങൾ എന്നിവ കൃത്യമായി എല്ലാ പോളിങ് സ്റ്റേഷനുകളിലും ഏർപ്പെടുത്തിയതായി തെരഞ്ഞെടുപ്പ് കമ്മിഷണർ കെ.കെ ശർമ പറഞ്ഞു. മാസ്‌ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, സാനിറ്റൈസർ ഉപയോഗിക്കുക തുടങ്ങിയ കർശന നിയമങ്ങൾ പോളിങ് സ്റ്റേഷനുകളിൽ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു.

Last Updated : Dec 13, 2020, 11:12 AM IST

ABOUT THE AUTHOR

...view details