കേരളം

kerala

ETV Bharat / bharat

സ്വകാര്യവൽക്കരണം ഇന്ത്യയെ നശിപ്പിക്കും

സ്വകാര്യവത്ക്കരണം എന്ന ആശയം സർക്കാർ മുന്നോട്ട് വെക്കുമ്പോൾ അഴിമതിക്കുളള കൂടുതൽ സാധ്യതകളാണ് തുറന്നിടുന്നത്. നോട്ട് നിരോധനം കൊണ്ടുവന്നപ്പോൾ കള്ളപ്പണത്തിന്‍റെ ഒഴുക്ക് തടയും എന്നാണ് സർക്കാർ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ സാധാരണക്കാരിൽ കൂടുതൽ പരിഭ്രാന്തി പരത്താനേ ഇതുകൊണ്ട് സാധിച്ചുളളൂ

സ്വകാര്യവൽക്കരണം ഇന്ത്യയെ നശിപ്പിക്കും

By

Published : Sep 4, 2019, 6:29 PM IST

Updated : Sep 4, 2019, 6:37 PM IST

2017-2018 ൽ ചേർന്ന 16മത് ലോക്‌സഭയിലെ പ്രതിരോധ സ്റ്റാർഡിങ് കമ്മറ്റി പ്രധാനമായും ചർച്ച ചെയ്തത് ഇന്ത്യൻ നിർമിത പ്രതിരോധ ഉപകരണങ്ങൾ വാങ്ങുന്നത് സംബന്ധിച്ചായിരുന്നു. ഡിഫൻസ് റിസർച്ച് ആന്‍റ് ഡെവലപ്പ്മെന്‍റ് ഓർഗനൈസേഷൻ, ഓർഡൻസ് ഫാക്ടറികൾ, പ്രതിരോധ പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവ നിർമിച്ച് വികസിപ്പിച്ചെടുത്ത ഉപകരണങ്ങൾ കൂടുതലായി ഇറക്കുമതിചെയ്യുന്നത് സംബന്ധിച്ചും കമ്മറ്റി അന്വേഷിച്ചു. പ്രതിരോധ മേഖലയിൽ പ്രധാനമായും വിദേശ നിർമിത ഉപകരണങ്ങൾ ഉപയോഗപ്പെടുത്തുന്ന സാഹചര്യത്തിലായിരുന്നു ഇത്. മേഖലയിൽ ഇന്ത്യയെ കൂടുതൽ പ്രബലരാക്കുന്ന ഒരു തീരുമാനംകൂടിയായിരുന്നു ഇത്.
2016-17ൽ ഓർഡനൻസ് ഫാക്ടറി ബോർഡിന്‍റെ വിദേശ ഇറക്കുമതി 11.79 ശതമാനമായി കുറഞ്ഞു. 2013-14ൽ ഇത് 15.15 ശതമാനമായിരുന്നു. മറ്റ് വലിയ പ്രതിരോധ പൊതുമേഖലാ സ്ഥാപനങ്ങളായ ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ്, ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് എന്നിവയുമായി താരതമ്യപ്പെടുത്തുമ്പോൾ, ഓർഡൻസ് ഫാക്ടറി ബോർഡ് ആണ് ഏറ്റവും കുറച്ച് വിദേശ ഉത്പ്പന്നങ്ങളെ ആശ്രയിക്കുന്നത്. തദ്ദേശീയവൽക്കരണത്തിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നത്.

യുദ്ധ ടാങ്കുകൾ, ഇന്‍ഫന്‍ററി കോമ്പാറ്റ് വെഹിക്കിൾ, പ്രത്യേക കവചിത വാഹനങ്ങൾ, പീരങ്കി ,എയർ ഡിഫൻസ് ഗൺ, റോക്കറ്റ് ലോഞ്ചേഴ്സ് എന്നിവയാണ് പ്രധാനമായും ഓർഡൻസ് ഫാക്ടറികൾ നിർമിക്കുന്നത്. 1947, 1965, 1999 എന്നീ വർഷങ്ങളിൽ പാകിസ്ഥാനുമായും 1962ൽ ചൈനയുമായും നടന്ന യുദ്ധങ്ങളിൽ ഇന്ത്യൻ സർക്കാറിന് തുണയായതും ഓർഡൻസ് ഫാക്ടറികളായിരുന്നു. ഏറ്റവും കുറഞ്ഞ ബജറ്റ് മാത്രമാണ് ഇവ ഉപയോഗപ്പെടുത്തുന്നതും. അതായത് 50.58 കോടി രൂപ. 2019-10 ൽ കരസേന, നാവികസേന, വ്യോമസേന എന്നിവയ്ക്ക് ആയുധങ്ങൾ നൽകിയാണ് ഓർഡൻസ് ഫാക്ടറികൾ വരുമാനം കണ്ടെത്തിയത്. ഓർഡൻസ് ഫാക്ടറികളുടെ കാര്യക്ഷമമായ പ്രവർത്തനമാണ് ഇത് സൂചിപ്പിക്കുന്നത്. മുൻ കരസേന മേധാവി ജനറൽ വി പി മാലിക്ക് കാർഗിൽ യുദ്ധസമയത്ത് സമയബന്ധിതമായി ആയുധങ്ങൾ വിതരണം ചെയ്ത ഓർഡൻസ് ഫാക്ടറികളെ പ്രശംസിച്ചിരുന്നു.

യുദ്ധസമയങ്ങളിൽ നിലവിലുള്ളതിന്‍റെ മൂന്നിരട്ടി വരെ ഡിമാൻഡ് ഉത്പ്പന്നങ്ങൾക്ക് ഉണ്ടാകാറുണ്ട്. എന്നാൽ അല്ലാത്ത അവസരങ്ങളിൽ ഈ സംരംഭങ്ങളെ നിലനിർത്തുന്നതിന് സർക്കാരിന്‍റെ സഹായം ആവശ്യമാണ്. ഇങ്ങനെയുളള അവസരങ്ങളിൽ ഈ പൊതുമേഖലാ സ്ഥാപനങ്ങളുടെ ചെലവുകൾ സർക്കാർ വഹിക്കേണ്ടിവരും. അല്ലാതെ സ്ഥാപനങ്ങള്‍ക്ക് നിലനിൽപ്പുണ്ടാകില്ല. എന്നാൽ നഷ്ടം നേരിടുന്ന സ്ഥാപനങ്ങളെ സ്വകാര്യ മേഖലയ്ക്ക് തീറെഴുതി നൽകുന്ന പ്രവണതയാണ് ഇപ്പോഴുള്ളത്. സ്വകാര്യവത്ക്കരണം എന്ന ആശയം സർക്കാർ മുന്നോട്ട് വെക്കുമ്പോൾ അഴിമതിക്കുളള കൂടുതൽ സാധ്യതകളാണ് തുറന്നിടുന്നത്

നോട്ട് നിരോധനം കൊണ്ടുവന്നപ്പോൾ കള്ളപ്പണത്തിന്‍റെ ഒഴുക്ക് തടയുമെന്നാണ് സർക്കാർ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ സാധാരണക്കാരിൽ കൂടുതൽ പരിഭ്രാന്തി പരത്താനേ ഇതുകൊണ്ട് സാധിച്ചുളളൂ. സാധാരണക്കാരിൽ നിന്ന് ഭൂമി ഏറ്റെടുക്കുമ്പോഴും അവർക്ക് ആവശ്യമായ തുക നൽകിയില്ല. ഇന്ത്യയുടെ ലൈഫ് ഇൻഷുറൻസ് മാർക്കറ്റ് ഷെയറിന്‍റെ മൂന്നിൽ രണ്ട് ഭാഗമുള്ള ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഇപ്പോൾ പരസ്യമായി അതിന്‍റെ ഓഹരികൾ വിറ്റഴിക്കാൻ ഒരുങ്ങുകയാണ്. 2014-2018 കാലയളവിൽ 48,000 കോടി രൂപയുടെ ഓഹരികൾ വിറ്റഴിക്കാനാണ് സർക്കാർ ഉത്തരവിട്ടത്. എന്നാൽ ഈ വർഷം ഇത് 90,000കോടിയാണ്. സ്വകാര്യ നിക്ഷേപം വരാതിരിക്കുമ്പോൾ സർക്കാർ ഉത്തരവാദിത്വങ്ങളിൽ നിന്ന് ഒഴിഞ്ഞ് സ്ഥാപനങ്ങളെ നഷ്ടത്തിലേക്ക് തള്ളിവിടുകയാണ് എന്നത് ഇതിൽ നിന്ന് വ്യക്തമാണ്.

ഒരു സ്വയംഭരണ കമ്പനി നിർമിക്കാൻ സർക്കാർ നിർദേശിക്കുന്നുണ്ട്. എല്ലാ സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളെയും ഇത് കീഴടക്കും,. കൂടാതെ ആസ്തികൾ വിൽക്കുമ്പോൾ ആരോടും കൃത്യമായ മറുപടിയും ഇനി ആവശ്യമായി വരില്ല. ജമ്മുകശ്മീരിനുള്ള പ്രത്യേക അധികാരം റദ്ദാക്കി സർക്കാർ ഉത്തരവിറക്കിയിരുന്നു. വികസനമാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നത് എന്നാണ് സർക്കാർ ഭാഷ്യം. എന്നാൽ മാനവ വികസന സൂചികയുടെ കാര്യത്തിൽ നിലവിലുളള ഇന്ത്യൻ സംസ്ഥാനങ്ങളേക്കാൾ മുന്നിലാണ് ജമ്മു കശ്മീർ. ഇത്തരമൊരു നീക്കം നടത്തുമ്പോൾ സ്വകാര്യ കമ്പനികള്‍ക്ക് വിൽക്കാൻ കൂടുതൽ ഭൂമി ലഭിക്കുമെന്ന ഗുജറാത്ത് കച്ചവട ബുദ്ധി തന്നെയാവാം മുന്നിൽ നിൽക്കുന്നത്.

Last Updated : Sep 4, 2019, 6:37 PM IST

ABOUT THE AUTHOR

...view details