രാജി വെച്ച എംഎല്‍എമാരെ കാത്തിരിക്കുന്നത് കടുത്ത നടപടി: സിദ്ധരാമയ്യ
അയോഗ്യരാക്കിയാല്‍ എംഎല്‍എമാര്‍ക്ക് പിന്നീട് ഒരിക്കലും മന്ത്രിപദവി ഉള്‍പ്പടെ വഹിക്കാനാവില്ലെന്നും സിദ്ധരാമയ്യ മുന്നറിയിപ്പ് നല്‍കി
ബെഗളൂരു:രാജി സമര്‍പ്പിച്ച 11 വിമത എംഎല്‍എമാരെ അയോഗ്യരാക്കാൻ നിയമസഭാ സ്‌പീക്കര്‍ക്ക് കത്ത് നൽകി കോണ്‍ഗ്രസ്. കോണ്‍ഗ്രസിന്‍റെ നിയമസഭാ കക്ഷിയോഗത്തില്‍ 18 എംഎല്‍എമാര്‍ പങ്കെടുത്തില്ല. ഇതില്‍ പത്ത് എംഎല്‍എമാർ രാജിവെച്ചവരാണ്. യോഗത്തിൽ പങ്കെടുക്കാത്ത ആറുപേർ മാത്രമാണ് വിശദീകരണം നൽകിയതെന്ന് കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ പറഞ്ഞു. രാജി പിന്‍വലിക്കാന്‍ എംഎല്‍എമാര്‍ തയ്യാറാകണമെന്നും അയോഗ്യരാക്കിയാല്‍ എംഎല്‍എമാര്‍ക്ക് പിന്നീട് ഒരിക്കലും മന്ത്രിപദവി ഉള്‍പ്പടെ വഹിക്കാനാവില്ലെന്നും സിദ്ധരാമയ്യ മുന്നറിയിപ്പ് നല്‍കി. രാജി വെച്ച് പോകാനുള്ള എംഎല്‍എമാരുടെ തീരുമാനം അവരുടേതല്ലെന്നും പണവും അധികാരവും ഉപയോഗിച്ച് ബിജെപി ഇത് ചെയ്യിക്കുകയാണെന്നും സിദ്ധരാമയ്യ ആരോപിച്ചു.