കേരളം

kerala

By

Published : Sep 20, 2020, 10:48 PM IST

ETV Bharat / bharat

കൊവിഡ് പ്രതിരോധം; കേരളത്തിന്‍റെ നേട്ടങ്ങളെ എണ്ണിപ്പറഞ്ഞും കേന്ദ്രസർക്കാരിനെ വിമർശിച്ചും എംപിമാർ

കൃത്യമായ മുൻകരുതലുകളും കാര്യക്ഷമമായ പ്രവർത്തനങ്ങളിലൂടെയുമാണ് കൊവിഡ് പ്രതിരോധത്തിൽ കേരളം മുന്നേറുന്നതെന്ന് എ.എം ആരിഫ് എം.പി. കൊവിഡിനിടയിലും വർഗീയത വ്യാപിപ്പിക്കുകയാണ് കേന്ദ്രസർക്കാർ ചെയ്യുന്നതെന്ന് ഇ.ടി മുഹമ്മദ് ബഷീർ എം.പി

എ.എം ആരിഫ് എം.പി  കൊവിഡ് പ്രതിരോധം  ലോക്‌സഭയിൽ എംപിമാർ  kerala covid loksabha  et muhammed basheer  am arif mp  achievements of Kerala
കൊവിഡ് പ്രതിരോധം; കേരളത്തിന്‍റെ നേട്ടങ്ങളെ എണ്ണിപ്പറഞ്ഞും കേന്ദ്രസർക്കാരിനെ വിമർശിച്ചും എം.പിമാർ

ന്യൂഡൽഹി: കൊവിഡ് പ്രതിരോധത്തിൽ കേരളത്തിന്‍റെ നേട്ടങ്ങളെക്കുറിച്ച് പറഞ്ഞ് എ.എം ആരിഫ് എം.പി. കൃത്യമായ മുൻകരുതലുകളും കാര്യക്ഷമമായ പ്രവർത്തനങ്ങളിലൂടെയുമാണ് കേരളം മുന്നേറുന്നത്. ലോകാരോഗ്യ സംഘടനയും കേന്ദ്ര ആരോഗ്യ മന്ത്രാലയവും ഇക്കാര്യം അംഗീകരിച്ചതാണ്. ആരോഗ്യമന്ത്രി കെ.കെ ശൈലജ, ചീഫ്‌ സെക്രട്ടറി ഉൾപ്പെടെയുള്ളവരുടെ ഉന്നത തല സംഘം തുടങ്ങിയവരുടെ സഹായത്തോടെ മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ കാര്യക്ഷമമായി തുടരുകയാണ്. കൊവിഡ് വ്യാപനത്തിന്‍റെ ആദ്യ ഘട്ടത്തിൽ തന്നെ സംസ്ഥാന സർക്കാർ ജാഗരൂകരായായിരുന്നു. കൊവിഡ് പരിശോധനകളുടെ എണ്ണം കൂട്ടിയതും മികച്ച ചികിത്സ ലഭ്യമാക്കിയതും സംസ്ഥാനത്തെ കൊവിഡ് മരണനിരക്ക് ഗണ്യമായി കുറക്കാൻ സാധിച്ചുവെന്ന് ആരിഫ് ചൂണ്ടിക്കാട്ടി. വിദേശത്ത് നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിൽ തിരികെയെത്തുന്നവരുടെ എണ്ണം കൂടുതലാണ്. അതുകൊണ്ട് തന്നെ കൊവിഡ് കേസുകളുടെ എണ്ണവും കൂടുകയാണ്. എന്നാൽ കേരള സർക്കാരിന്‍റെ പുതിയ മാർഗനിർദേശങ്ങളും നിരന്തരമായുള്ള അവലോകനങ്ങളും കൊവിഡ് പ്രതിസന്ധി മറികടക്കാൻ സഹായിക്കുമെന്നും എം.പി പറഞ്ഞു.

കൊവിഡ് പ്രതിരോധം; കേരളത്തിന്‍റെ നേട്ടങ്ങളെ എണ്ണിപ്പറഞ്ഞും കേന്ദ്രസർക്കാരിനെ വിമർശിച്ചും എം.പിമാർ

കൊവിഡ് പ്രതിരോധത്തിൽ കേന്ദ്രസർക്കാർ പരാജയപ്പെടുന്നുവെന്ന് ഇ.ടി മുഹമ്മദ് ബഷീർ എം.പി. ലോകാരോഗ്യ സംഘടന ലോകത്താകമാനം ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച സമയത്ത് മറ്റ് രാജ്യങ്ങൾ കടുത്ത ജാഗ്രതയിലായിരുന്നു. എന്നാൽ നമ്മുടെ രാജ്യം എന്താണ് ചെയ്‌തത്. നമ്മുടെ രാജ്യം മനോഹരമായ മുദ്രാവാക്യങ്ങൾ മുഴക്കുകയും ഹലോ ട്രംപ്, നമസ്‌തേ ട്രംപ് തുടങ്ങിയതിന്‍റെ പുറകെയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ലോക്ക്‌ ഡൗൺ പോലും വലിയ പരാജയമായിരുന്നു. കുടിയേറ്റ തൊഴിലാളികൾ ഗതാഗത സൗകര്യമില്ലാതെ വലഞ്ഞു, ആരോഗ്യപ്രവർത്തകരുടെ എണ്ണത്തിൽ കുറവ്, ആശുപത്രികളിൽ കൃത്യമായി ഓക്‌സിജൻ ലഭ്യമല്ലാത്തത്, ആരോഗ്യ ഇൻഷുറൻസ് ലഭ്യമാക്കുന്നത് ഇവയൊക്കെ കേന്ദ്രസർക്കാരിന്‍റെ വീഴ്‌ചകളാണ്. കൊവിഡിനിടയിലും വർഗീയത വ്യാപിപ്പിക്കുകയാണ് കേന്ദ്രസർക്കാർ ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ABOUT THE AUTHOR

...view details