ന്യൂഡല്‍ഹി: വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതടക്കമുള്ള ജോലികൾക്ക് സര്‍ക്കാര്‍ സ്കൂൾ അധ്യാപകരെ നിയോഗിക്കരുതെന്ന് കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം. ഇത് സംബന്ധിച്ച് മന്ത്രാലയം അതത് ജില്ലകളിലെ വരണാധികാരികളായ കലക്ടർമാർക്ക് കത്തയച്ചു. സ്കൂളുകളിലെ അധ്യാപകര്‍ ബിഎല്‍ഒമാരായും മറ്റും ജോലികളില്‍ ഏര്‍പ്പെടുമ്പോള്‍ വിദ്യാഭ്യാസ നിലവാരത്തില്‍ കുറവുവരുന്നുവെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് നടപടി.
തെരഞ്ഞെടുപ്പ് ജോലികളില്‍ നിന്ന് അധ്യാപകരെ ഒഴിവാക്കണമെന്ന് മാനവശേഷി മന്ത്രാലയം - ന്യൂഡല്‍ഹി
അധ്യാപകര്‍ക്ക് തെരഞ്ഞെടുപ്പ് ഡ്യൂട്ടി നല്‍കരുതെന്ന് വരണാധികാരികള്‍ക്ക് നിര്‍ദേശം. നടപടി വിദ്യാഭ്യാസ നിലവാരത്തില്‍ കുറവുണ്ടാകുന്നുവെന്ന കണ്ടെത്തലിനെത്തുടര്‍ന്ന്.
തെരഞ്ഞെടുപ്പ് ജോലികളില്‍ നിന്ന് അധ്യാപകരെ ഒഴിവാക്കണമെന്ന് മാനവശേഷി മന്ത്രാലയം
അധ്യാപകര്‍ ഇതരജോലികളില്‍ ഏര്‍പ്പെട്ടതിന്‍റെ കണക്കും മന്ത്രാലയം ശേഖരിക്കുന്നുണ്ട്. എന്നാല്‍ വോട്ടെടുപ്പ് അടക്കമുള്ള മുഖ്യജോലികള്‍ക്ക് അധ്യാപകരെ നിയമിക്കുന്നതില്‍ മന്ത്രാലയത്തിന് എതിര്‍പ്പില്ല. അധ്യാപകരെ ഇതര ജോലികളിൽ നിന്ന് ഒഴിവാക്കാൻ വിശദമായ പദ്ധതിയും മന്ത്രാലയം ലക്ഷ്യമിടുന്നുണ്ട്. വിഷയത്തില്‍ ശിശു സംരക്ഷണ അവകാശ കമ്മീഷനും നേരത്തെ രംഗത്ത് വന്നിരുന്നു.