ന്യൂഡല്‍ഹി: തിങ്കളാഴ്‌ച രാത്രിയില്‍ ഇന്ത്യന്‍ സൈനികരും ചൈനീസ് സൈനികരും തമ്മില്‍ ഗല്‍വാനിലുണ്ടായ സംഘര്‍ഷത്തില്‍ വീരമൃത്യു വരിച്ച ഇന്ത്യൻ സൈനികരുടെ പേര് വിവരങ്ങള്‍ സേന പുറത്തുവിട്ടു. മൂന്ന് പേര്‍ സംഭവസ്ഥലത്തുവച്ചും പരിക്കേറ്റ 17 പേര്‍ പിന്നീടുമാണ് ജീവന്‍ വെടിഞ്ഞത്. ഗുരുതരമായി പരിക്കേറ്റ സൈനികര്‍ക്ക് ദുര്‍ഘടമായ കാലാവസ്ഥയെ അതിജീവിക്കാനായില്ല എന്നാണ് സൈന്യം നല്‍കുന്ന വിശദീകരണം.
ഇവർ ഇന്ത്യയുടെ അഭിമാനം: അതിർത്തിയില്‍ വീരമൃത്യു വരിച്ചവർ
മൂന്ന് പേര്‍ സംഭവസ്ഥലത്തുവച്ചും പരിക്കേറ്റ 17 പേര്‍ പിന്നീടുമാണ് മരിച്ചത്.
ഇവർ ഇന്ത്യയുടെ അഭിമാനം: അതിർത്തിയില്‍ വീരമൃത്യു വരിച്ചവർ
വീരമൃത്യു വരിച്ച സൈനികര്‍ ( ബ്രാക്കറ്റില്‍ സ്വദേശം)
- കേണല്‍ ബികുമാലിയ സന്തോഷ് ബാബു (ഹൈദരാബാദ്)
- നായ്‌ക് സുബൈദാര്‍ നാഥുറാം സോറെൻ (മയൂര്‍ബഞ്ച്)
- നായ്‌ക് സുബൈദാര്‍ മന്‍ദീപ് സിങ് (പട്യാല)
- നായ്‌ക് സുബൈദാര്‍ സത്‌നം സിങ് (ഗുര്‍ദാസ്പൂര്‍)
- ഹവീല്‍ദാര്‍ കെ. പളനി (മധുരൈ)
- ഹവീല്‍ദാര്‍ സുനില്‍ കുമാര്‍ (പാറ്റ്ന)
- ഹവീല്‍ദാര്‍ ബിപുല്‍ റോയ് (മീററ്റ് സിറ്റി)
- നായ്‌ക് ദീപക് കുമാര്‍ (റേവ)
- ശിപായി രാജേഷ് ഒറാങ് ( ബീര്‍ഗം)
- ശിപായി കുന്ദൻ കുമാര്‍ ഓജ (സാഹിബ്ഗഞ്ച്)
- ശിപായി ഗണേഷ് റാം (കാങ്കെര്‍)
- ശിപായി ചന്ദ്രകാന്ത പ്രദാൻ (കന്ദമല്‍)
- ശിപായി അങ്കുഷ് (ഹമിര്‍പൂര്‍)
- ശിപായി ഗുര്‍ബീന്ദര്‍ (സങ്ക്രുര്‍)
- ശിപായി ഗുര്‍തേജ് സിങ് (മാൻസ)
- ശിപായി ചന്ദൻ കുമാര്‍ (ഭോജ്‌പൂര്‍)
- ശിപായി കുന്ദൻ കുമാര്‍ ( സഹര്‍സ)
- ശിപായി അമൻ കുമാര്‍ ( സംസ്‌തിപൂര്‍)
- ശിപായി ജയ് കിഷോര്‍ സിങ് (വൈശാലി)
- ശിപായി ഗണേഷ് ഹന്‍സ്‌ദ (കിഴക്കന്‍ സിംഗഭൂമി)
Last Updated : Jun 17, 2020, 5:27 PM IST